നാവിക് മികച്ച മാതൃക: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇന്ത്യയിലെ ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള ശാസ്ത്രസമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്ക് എത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മല്‍സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച നാവിക് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അപായസൂചന ഉള്‍പ്പെടെ നല്‍കുന്നതിനു ബോട്ടില്‍ ഘടിപ്പിക്കുന്ന അഞ്ഞൂറ് നാവിക് ഉപകരണങ്ങള്‍ 10ാം തിയ്യതിയോടെ ഐഎസ്ആര്‍ഒ ലഭ്യമാക്കും. ഇതിനു പുറമേ ആയിരം ഉപകരണങ്ങള്‍ കൂടി ഫെബ്രുവരിയില്‍ തന്നെ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തിന് ആവശ്യമായ നാവിക് ഉപകരണങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ ഉല്‍പാദിപ്പിക്കും. ഇതുസംബന്ധിച്ച് 6ന് വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. നാവിക് സംവിധാനം ഉപയോഗിക്കുന്നതിനു പ്രാദേശികതല പരിശീലനം ഉടനെ നടത്തും. നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണയാത്ര വിജയകരമായിരുന്നു. 60 മുതല്‍ 97 നോട്ടിക്കല്‍ മൈല്‍ വരെ നാവിക് ഘടിപ്പിച്ച ബോട്ടുകള്‍ യാത്ര നടത്തി. ഐഎസ്ആര്‍ഒയുടെ ജി-സാറ്റ് 6-എ അടുത്ത മാസം വിക്ഷേപിക്കുന്നത് കൂടുതല്‍ പ്രയോജനകരമാവുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തില്‍ നാവികില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം അയക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം സി ദത്തന്‍ പറഞ്ഞു. നാവികില്‍ ബീക്കണ്‍ സംവിധാനം ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.തിരുവനന്തപുരം: ഇന്ത്യയിലെ ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള ശാസ്ത്രസമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്ക് എത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മല്‍സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച നാവിക് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അപായസൂചന ഉള്‍പ്പെടെ നല്‍കുന്നതിനു ബോട്ടില്‍ ഘടിപ്പിക്കുന്ന അഞ്ഞൂറ് നാവിക് ഉപകരണങ്ങള്‍ 10ാം തിയ്യതിയോടെ ഐഎസ്ആര്‍ഒ ലഭ്യമാക്കും. ഇതിനു പുറമേ ആയിരം ഉപകരണങ്ങള്‍ കൂടി ഫെബ്രുവരിയില്‍ തന്നെ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തിന് ആവശ്യമായ നാവിക് ഉപകരണങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ ഉല്‍പാദിപ്പിക്കും. ഇതുസംബന്ധിച്ച് 6ന് വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. നാവിക് സംവിധാനം ഉപയോഗിക്കുന്നതിനു പ്രാദേശികതല പരിശീലനം ഉടനെ നടത്തും. നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണയാത്ര വിജയകരമായിരുന്നു. 60 മുതല്‍ 97 നോട്ടിക്കല്‍ മൈല്‍ വരെ നാവിക് ഘടിപ്പിച്ച ബോട്ടുകള്‍ യാത്ര നടത്തി. ഐഎസ്ആര്‍ഒയുടെ ജി-സാറ്റ് 6-എ അടുത്ത മാസം വിക്ഷേപിക്കുന്നത് കൂടുതല്‍ പ്രയോജനകരമാവുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തില്‍ നാവികില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം അയക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം സി ദത്തന്‍ പറഞ്ഞു. നാവികില്‍ ബീക്കണ്‍ സംവിധാനം ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it