നാലു ജില്ലകളിലേക്ക് യാത്ര ഒഴിവാക്കാം

തിരുവനന്തപുരം: കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ്. എന്നാല്‍ വ്യക്തിപരമായി അതീവ ആരോഗ്യപരിരക്ഷ ആവശ്യമുണ്ടെന്ന് കരുതുന്ന സഞ്ചാരികള്‍ക്ക് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ സഞ്ചാര പദ്ധതിയില്‍ നിന്നും ആവശ്യമെന്ന് കണ്ടാല്‍ ഒഴിവാക്കാം. കേരളത്തില്‍ നിപാ വൈറസ് ബാധ കോഴിക്കോട് ജില്ലയിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധ സ്ഥിരീകരിച്ചവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ആരോഗ്യവകുപ്പിന്റെ സവിശേഷ ശ്രദ്ധയിലാണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it