palakkad local

നാലുലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും: മന്ത്രി

പാലക്കാട്: വീടില്ലാത്ത നലുലക്ഷത്തോളം പട്ടികജാതിവര്‍ഗ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് അഭയം ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചോഴിയന്‍കാട് ലക്ഷ്മിക്കാണ് വീട്  നിര്‍മിച്ച് നല്‍കിയത്. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍ അധ്യക്ഷയായ പരിപാടിയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്‍എസ്എസ് കോഡിനേറ്റര്‍ പി വി വല്‍സാ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ കുമാരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗംഗാധരന്‍, ആരോഗ്യകാര്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ ജയന്‍ പങ്കെടുത്തു.
ഫര്‍ണിച്ചര്‍ നല്‍കി
പെരിങ്ങോട്ടുകുറുശ്ശി: പട്ടികജാതിവര്‍ഗ വിഭാഗക്കാര്ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൂടുതല്‍ ചെലവഴിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷ—മാണെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍  2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ പട്ടികജാതി വിദ്യാര്‍ഥിടകള്‍ക്കുള്ള ഫര്‍ണി ച്ചര്‍, സൈക്കിള്‍ എന്നിവയുടെ വിതരണം നിര്‍വഹിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭാഗ്യലത, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ രവീന്ദ്രന്‍, എം കെ ഗോപാലന്‍, കെ ആര്‍ ജയചിത്ര പങ്കെടുത്തു.
Next Story

RELATED STORIES

Share it