Pathanamthitta local

നാലാം നാളിന് മൈലാഞ്ചി മൊഞ്ച്

തിരുവല്ല: റവന്യു ജില്ലാ കലോല്‍സവത്തിന്റെ നാലാം നാളിന് മൈലാഞ്ചി മൊഞ്ച്. മേളപ്പിറ കണ്ട മാനത്ത് ഇശല്‍നിലാവ്. കലോല്‍സവത്തെ മെലാഞ്ചിയണിയിച്ച് ഒപ്പനമല്‍സരം വേദിയിലെത്തി. ഒപ്പനയ്ക്ക് മണിക്കൂറുകള്‍ മുമ്പ് തന്നെ പതിവ് പോലെ കലോല്‍വ നഗരിയായ എസ്എന്‍വിഎസ് എച്ച്എസിലെ രണ്ടാം വേദി നിറഞ്ഞു.
നാലാം ദിനത്തിലേക്ക് കടന്ന മേളയുടെ ജനപങ്കാളിത്തത്തിന്റെ നേര്‍ക്കാഴ്ചയായി ഒപ്പന കാണാന്‍ എത്തിയ ജനക്കൂട്ടം. ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ വട്ടപ്പാട്ടുമായാണ് മേളയില്‍ മാപ്പിളകലകളുടെ അരങ്ങേറ്റത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടും കലോല്‍സവവേദിയിലെത്തി. നിശ്ചയിച്ചതിലും വൈകിയാരംഭിച്ച ഒപ്പന കാണാന്‍ മല്‍സരാര്‍ഥികള്‍ക്കൊപ്പം സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും വേദിയിലെത്തിയിരുന്നു. മദ്ഹുകള്‍ പാടിയ കുളിര്‍ സന്ധ്യയില്‍ ആഡംബര ശൈലിയുടെ ആഭരണ ഭ്രമം ഒപ്പന മല്‍സരങ്ങളിലെ വേഷഭൂഷാധികളില്‍ നിറഞ്ഞു നിന്നും. പുത്തന്‍ തലമുറയിലെ കുട്ടികള്‍ പഴയ നാടന്‍ ശീലുകള്‍ പാടിയെത്തിക്കാന്‍ വിഷമിക്കുന്നതും ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it