kozhikode local

നാദം 2016ലൂടെ അവര്‍ ഒത്തുകൂടി

കോഴിക്കോട്: കോക്ലിയാര്‍ ഇംപ്ലാന്റേഷനിലൂടെ കേള്‍വിശക്തിയും ഓഡിയോ വെര്‍ബര്‍ ഹെബിലിറ്റേഷനിലൂടെ സംസാരശേഷിയും തിരിച്ചുകിട്ടിയ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 600ഓളം കുരുന്നുകള്‍ ഇന്നലെ നാദം 2016ലൂടെ ഒത്തുകൂടി. സ്വാഗതം പറഞ്ഞും ഈശ്വര പ്രാര്‍ഥന ചൊല്ലിയും അവര്‍ മന്ത്രിയടങ്ങുന്ന സദസ്സിനെ കൈയിലെടുത്തു.
തീവ്ര ശ്രവണ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷനിലൂടെ സംസാരിശേഷിയും, രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഓഡിയോ വെര്‍ബല്‍ ഹെബിലിറ്റേഷനിലൂടെ സംസാരശേഷിയും തിരിച്ചു നല്‍കുന്ന കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടത്തുന്ന ശ്രുതി തരംഗം പദ്ധതിയിലൂടെയാണ് കേള്‍ക്കാനും പ്രതികരിക്കാനും തുടങ്ങിയത്.ശ്രീനാരായണഗുരു സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ മുഖ്യാതിഥിയായി. 35 കോടിരൂപയാണ് 610 കുരുന്നുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. 30 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ കൂടി ഈ മാസം നടക്കുമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 142 ശസ്ത്രക്രിയകള്‍ ഇതിനകം നടന്നു കഴിഞ്ഞതായി അ്‌ദ്ദേഹം അറിയിച്ചു. ഇത്തവണ അഞ്ച് കോടിയോളം രൂപ ബജറ്റില്‍ നീക്കിവച്ചതായും ശസ്ത്രക്രിയ ചെലവു കുറയാന്‍ കാരണം ഡോക്ടര്‍മാരുടെ ഇച്ഛാശ്ക്തിയാണെന്നും മന്ത്രി പറഞ്ഞു. വളര്‍ച്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തെറാപ്പി നല്‍കാനുള്ള മൊബൈല്‍ സംവിധാനം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ്, സ്‌പെഷല്‍ അങ്കണവാടി, നാദം എവിടി സെന്ററിനുള്ള തുക കൈമാറല്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 82,45,000രൂപയുടെ ചെക്ക് മന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന് നല്‍കി. ചടങ്ങില്‍ സീരിയല്‍ താരം സുരഭി, പി വി ചന്ദ്രന്‍, മായിന്‍ ഹാജി, കെ മോയ്തീന്‍ കോയ, ഡോ. കൃഷ്ണകുമാര്‍, ജീന, പ്രഫ. മുരളീധരന്‍ നമ്പൂതിരി, ഡോ. നൗഷാദ്, കമാല്‍വരദൂര്‍, ബെന്നി, ഷഹീന, ഷൈല, ടിപിഎം സാഹിബ് പങ്കെടുത്തു. കൊച്ചുകലാകാരി ശ്രേയ ഗാനങ്ങളാലപിച്ചു.
Next Story

RELATED STORIES

Share it