kannur local

നാടെങ്ങും ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു



കണ്ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഡിസിസി ഓഫിസില്‍ രാവിലെ പുഷ്പാര്‍ച്ചനയുണ്ടായി. തുടര്‍ന്ന് നടന്ന യോഗം കെ സി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. സുമ ബാലകൃഷ്ണന്‍, പ്രഫ. എ ഡി മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, എം പി മുരളി, വി വി പുരുഷോത്തമന്‍, മുണ്ടേരി ഗംഗാധരന്‍, കെ സി മുഹമ്മദ് ഫൈസല്‍, എന്‍ പി ശ്രീധരന്‍, എം പി വേലായുധന്‍, കെ ബാലകഷ്ണന്‍, സി ടി ഗിരിജ, ബിജു ഉമര്‍, റഷീദ് കവ്വായി, സി വി സന്തോഷ്, ജോഷി കണ്ടത്തില്‍, മുഹമ്മദ് ഷമ്മാസ്, അമൃത രാമകൃഷ്ണന്‍, കല്ലിക്കോടന്‍ രാഗേഷ് സംബന്ധിച്ചു. കണ്ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു. സിവില്‍ സ്‌റ്റേഷനില്‍ രാവിലെ 10.15 മുതല്‍ 10.17 വരെ മൗനാചരണത്തിന് ശേഷം ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയെടുത്തു. ജീവനക്കാര്‍ക്ക് പുറമെ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ്ട്രൂപ്പ്, സെന്റ് തെരേസാസിലെയും സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ബോയ്‌സ് സ്‌കൂളിലെയും എന്‍എസ്എസ് യൂനിറ്റുകള്‍ എന്നിവയും പങ്കെടുത്ത് റാലി നടത്തി. എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.ആഡൂര്‍: കടമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആഡൂര്‍ ഓഫിസിന് സമീപം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് കെ വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍, ഷമേജ്, പുതുക്കുടി ശ്രീധരന്‍, വിജയന്‍ വാനമ്പേത്ത് സംസാരിച്ചു.ഇരിട്ടി: കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. സണ്ണി ജോസഫ് എംഎല്‍എ, തോമസ് വര്‍ഗീസ്, പി കെ ജനാര്‍ദനന്‍, പിഎ നസീര്‍, സി അശ്‌റഫ്, കെ ഇബ്രാഹം, കെ സുമേഷ്‌കുമാര്‍, എന്‍ കെ ഇന്ദുമതി, വി മനോജ് കുമാര്‍, പി എ സലാം, മൂര്യന്‍ രവീന്ദ്രന്‍, രാമകൃഷ്ണന്‍ എഴുത്താന്‍, കെ പ്രകാശന്‍, ഐ കെ വിജയരാജന്‍, ആര്‍ കെ മോഹന്‍ദാസ്, ജോസഫ് ഈറ്റാനിയേല്‍ നേതൃത്വം നല്‍കി. നടുവനാട്ട് പുഷ്പാര്‍ച്ചനയ്ക്ക് പി വി മോഹനന്‍, കെ വി പവിത്രന്‍, കെ സുമേഷ്‌കുമാര്‍, പി വി രമേശന്‍, കെ പ്രകാശന്‍, പി വി മുകുന്ദന്‍, അബ്ദുല്‍ ഖാദര്‍ ഹാജി, പി ജനാര്‍ദനന്‍, പി വി വിജയന്‍, കെ വി ശശിധരന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it