നാടുകാണിച്ചുരത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
BY Sumeera SMR2 April 2016 5:03 AM GMT
Sumeera SMR2 April 2016 5:03 AM GMT
എടക്കര: അന്തര്‍സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില്‍ മരം വീണ് ഒന്നര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഗൂഢല്ലൂരില്‍ നിന്നു കേരളത്തിലേക്ക് രോഗികളുമായെത്തിയ രണ്ട് ആംബുലന്‍സുകള്‍ ബ്ലോക്കില്‍ കുടുങ്ങി. ഇന്നലെ വൈകീട്ട് നാലരയോടെയാണ് തേന്‍പാറക്ക് താഴെയായി വന്‍ മരം പൊട്ടി റോഡിലേക്ക് പതിച്ചത്. യാത്രക്കാര്‍ ഉടന്‍തന്നെ നിലമ്പൂരിലെ അഗ്നിശമന സേനാ യൂനിറ്റില്‍ വിവരമറിയിച്ചെങ്കിലും എത്തിയില്ല. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ ചുരത്തില്‍ റോഡ് പണി നടക്കുന്നിടത്ത് നിന്നു എക്സ്കവേറ്റര്‍ കൊണ്ടുവന്ന് മരം നീക്കുകയായിരുന്നു. നിരവധി വാഹനങ്ങളും യാത്രക്കാരും ഒന്നര മണിക്കൂറോളം ചുരത്തില്‍ കുടുങ്ങി. ഇതിനിടെയാണ് രോഗികളുമയി ആംബുലന്‍സുകളും എത്തിയത്. ആറ് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT