thiruvananthapuram local

നാടിനെ ലഹരിമുക്തമാക്കാനുള്ള സന്ദേശവുമായി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: വള്ളക്കടവ് പ്രദേശം ലഹരിമുക്തമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ വള്ളക്കടവ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ലഹരിവിരുദ്ധ റാലി നടത്തി.
സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച റാലി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
വരുംതലമുറയുടെ പ്രത്യാശകളായ കുരുന്നുകള്‍ ലഹരിവിരുദ്ധ സന്ദേശവുമായി ഇറങ്ങുന്നത് ഭാവിയില്‍ കേരളം ലഹരിമുക്തമാവുന്നതിന്റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവ് മുസ്്‌ലിം ജമാഅത്തിന്റേയും വള്ളക്കടവ് എന്റെ നാട് എന്ന മാധ്യമക്കൂട്ടായ്മയുടേയും മറ്റ് നിരവധി സംഘടനകളുടേയും സഹകരണത്തോടെ നടന്ന പരിപാടിയില്‍ അസി.എക്‌സൈസ് കമ്മീഷണര്‍ ഉബൈദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്‌കൂള്‍ മാനേജര്‍ എ സൈഫുദ്ദീന്‍ ഹാജി, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത നാസര്‍, പിടിഎ പ്രസിഡന്റ് എന്‍ നസീര്‍, ഹെഡ്മിസ്ട്രസ് എം റഷീദ സംസാരിച്ചു.
Next Story

RELATED STORIES

Share it