Flash News

നാഗ്പൂരിലെ അതിഥിമന്ദിരത്തില്‍ നാലു പ്രമുഖര്‍ താമസിച്ചതില്‍ ദുരൂഹത

നാഗ്പൂരിലെ അതിഥിമന്ദിരത്തില്‍ നാലു പ്രമുഖര്‍ താമസിച്ചതില്‍ ദുരൂഹത
X
നാഗ്പൂര്‍: സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണം നടന്ന് മൂന്നര മാസത്തിനുശേഷം നാലു പ്രമുഖര്‍ ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരിലെ അതിഥിമന്ദിരമായ രവി ഭവനില്‍ ഒരേസമയം താമസിച്ചതായി നാഷനല്‍ ഹെറാള്‍ഡിന്റെ കണ്ടെത്തല്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ വാദംകേള്‍ക്കുന്നതിനിടെ 2014 ഡിസംബര്‍ 1നാണ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്.



അമിത് ഷാ, ലോയയുടെ മരണത്തിനു പിന്നാലെ കേസില്‍ വാദംകേള്‍ക്കുകയും അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്ത ജസ്റ്റിസ് എന്‍ ഡബ്ല്യു സാംബ്രി, ഇതേ കേസില്‍ സിബിഐയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സി സിങ്, സുപ്രിംകോടതി ജഡ്ജി യു യു ലളിത് എന്നിവരാണ് രവി ഭവനില്‍ ഒരേസമയം താമസിച്ചത്. ജസ്റ്റിസ് ലോയ അസുഖബാധിതനാവുന്നതും ആശുപത്രിയിലേക്കു കൊണ്ടുപോയതും ഇതേ അതിഥിമന്ദിരത്തില്‍ വച്ചാണ്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതിഥിമന്ദിരത്തിലെ രജിസ്റ്റര്‍ രേഖകള്‍ ഉദ്ധരിച്ചാണ് നാഷനല്‍ ഹെറാള്‍ഡിന്റെ വെളിപ്പെടുത്തല്‍.
925, 926, 926 എ, 927 രജിസ്റ്റര്‍ നമ്പറുകളില്‍ യഥാക്രമം അമിത് ഷാ, അനില്‍ സി സിങ്, യു യു ലളിത്, എന്‍ ഡബ്ല്യു സാംബ്രി എന്നിവരാണ് കോട്ടേജുകള്‍ ബുക്ക് ചെയ്തത്. അമിത് ഷാ മൂന്ന്, ഏഴ് നമ്പറുകളിലുള്ള കോട്ടേജുകളും അനില്‍ സിങ് എട്ടാം നമ്പര്‍ കോട്ടേജും സാംബ്രി ഒമ്പതാം നമ്പര്‍ കോട്ടേജുമാണ് ബുക്ക് ചെയ്തത്. അമിത് ഷാ 2015 മാര്‍ച്ച് 12 മുതല്‍ 15 വരെയാണ് ഇവിടെ താമസിച്ചത്. ഷായും സിങും സാംബ്രിയും 2015 മാര്‍ച്ച്് 13-14 തിയ്യതികളിലാണ് ഇവിടെ ഉണ്ടായിരുന്നത്.
അനില്‍ സിങും ജഡ്ജി സാംബ്രിയും മാര്‍ച്ച് 13ന് എത്തി പിറ്റേദിവസം തിരിച്ചുപോയി. അമിത് ഷാ രണ്ടു കോട്ടേജുക ള്‍ ബുക്ക് ചെയ്തിരുെന്നങ്കിലും ഏതിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നു വ്യക്തമല്ല.
2014 ജൂലൈ 9ന് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനാവുകയും അനില്‍ സിങ് ഇന്ത്യയുടെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി നിയമിക്കപ്പെടുകയും ചെയ്തതിലും ദുരൂഹതയുണ്ട്.
നാഗ്പൂര്‍ ഹൈക്കോടതിക്ക് എതിര്‍വശം സ്ഥിതിചെയ്യുന്ന ഈ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നിരവധി പ്രമുഖര്‍ താമസിക്കാനെത്താറുണ്ടെങ്കിലും വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഒരു പ്രതി, ഇതേ കേസില്‍ എതിര്‍പക്ഷത്തെ ഇപ്പോഴും പ്രതിനിധീകരിക്കുന്ന അഭിഭാഷക ന്‍, ഇതേ കേസില്‍ പിന്നീട് വാദംകേള്‍ക്കുകയും നിരവധി പേരെ കുറ്റവിമുക്തനാക്കുകയും ചെയ്ത ജഡ്ജി എന്നിവര്‍ ഒരേസമയം താമസിക്കാനെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് നാഷനല്‍ ഹെറാള്‍ഡ് ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it