Flash News

നാഗാ കരാര്‍ വെളിപ്പെടുത്തേണ്ട : സിഐസി



ന്യൂഡല്‍ഹി: നാഗാലാന്‍ഡ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സിലും (എന്‍എസ്‌സിഎന്‍-ഐഎം) കേന്ദ്രസര്‍ക്കാരും 2015ല്‍ ഒപ്പുവച്ച സമാധാന കരാറിന്റെ വിശദാംശങ്ങല്‍ തടഞ്ഞുവയ്ക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) ആഭ്യന്തര മന്ത്രാലയത്തിന് അനുമതി നല്‍കി. 2015 ആഗസ്ത് മൂന്നിന് കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറിന്റെ വിശദാംശങ്ങല്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായകാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്രം അപേക്ഷ തള്ളി. ഇതെ തുടര്‍ന്നാണ് ഹരജിക്കാരന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സമാധാന കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ഹാനികരമായി ബാധിക്കുമെന്നു ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ആര്‍ എന്‍ രവി വിവരാവകാശ കമ്മീഷനെ അറിയിച്ചു. സര്‍ക്കാര്‍ കരാറിലൂടെ സ്വായത്തമാക്കിയ നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാഥൂര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it