kannur local

നവീകരിച്ച കണ്ടോന്താര്‍ ജയില്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു

പരിയാരം:  ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കണ്ടോന്താര്‍ ജയില്‍ കെട്ടിടം മന്ത്രി രാമചന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. പുരാവസ്തു വകുപ്പ് 19.75 ലക്ഷം രൂപ ചെലവഴിച്ചാണ്് ജയിലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്.
2016ല്‍ പുരാവസ്തു വകുപ്പ് ഏറ്റെുത്ത് ജയില്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ജയില്‍ കെട്ടിടം നാടിന്റെ അമൂല്യമായ നിധിയാണെന്നും ഇത് സംരക്ഷിക്കേണ്ടത് നാട്ടുകാരാണെന്നും വകുപ്പിന്റെ ഭാഗത്തുനിന്ന് സര്‍വ പിന്തുണയും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ജയിലിനോടനുബന്ധിച്ച് മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കും. അതിനായി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ബ്രിട്ടിഷുകാര്‍ ഒന്നര നൂറ്റാണ്ട് മുമ്പ് സ്വാതന്ത്ര്യസമര പോരാളികളെ തടവില്‍ പാര്‍പ്പിക്കാന്‍ നിര്‍മിച്ചതായിരുന്നു ജയില്‍. കണ്ടോന്താര്‍ സ്‌കൂളിനു സമീപത്തെ ഇരുമുറി കെട്ടിടത്തിലാണ് ജയില്‍ പ്രവര്‍ത്തിച്ചിരുന്നത്.  മാതമംഗലം തടങ്കല്‍ പാളയം എന്ന പേരില്‍ ഇത് അറിയപ്പെട്ടിരുന്നു. ജയിലില്‍ തടവുശിക്ഷ അനുഭവിച്ച മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാടിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ മോഹനന്‍, വാര്‍ഡ് മെമ്പര്‍ രത്‌നമണി തെക്കില്ലത്ത്, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗംഗാധരന്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി ബിജു, ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി കെ കരുണാദാസ്,  പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദാമോദരന്‍, സ്വാഗതസംഘം കണ്‍വീനര്‍ മാടക്ക ദാമോദരന്‍ സന്നിഹിതരായി.
Next Story

RELATED STORIES

Share it