നവീകരണത്തിന് പച്ചക്കൊടി

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  •  വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടും

  •  പരസ്യത്തിലൂടെയും മറ്റും കഴിഞ്ഞ വര്‍ഷത്തേക്കാള്‍
    നാലിരട്ടി വരുമാനം ലക്ഷ്യം

  • 1,84,820 കോടിയുടെ വരുമാനം ലക്ഷ്യം

  • 2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും

  • ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 17,000 ബയോ ടോയ്‌ലറ്റുകള്‍

  • 475 സ്‌റ്റേഷനുകളില്‍ കൂടുതല്‍ ശുചിമുറികള്‍

  • സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ക്വാട്ട വര്‍ധിപ്പിക്കും

  • ഈ വര്‍ഷം 100 സ്റ്റേഷനുകളില്‍ വൈഫൈ, അടുത്ത വര്‍ഷം
    ഇത് 400 സ്റ്റേഷനുകളില്‍

  • ഇ-ടിക്കറ്റിന്റെ ശേഷി മിനിറ്റില്‍ 2,000 ടിക്കറ്റില്‍നിന്ന് 7,200 ടിക്കറ്റായി
    ഉയര്‍ത്തും

  • എല്ലാ പ്രധാന സ്റ്റേഷനുകളിലും സിസിടിവി സംവിധാനം നടപ്പാക്കും

  • റിസര്‍വ് ചെയ്യാത്ത ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ദീന്‍ദയാല്‍ കോച്ചുകള്‍

  • പ്രാദേശിക ഭക്ഷണം തിരഞ്ഞെടുക്കാന്‍ പ്രത്യേക സംവിധാനം

  • മാതാവിനൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ബേബി ഫുഡും ചൂടുപാലും

  • സ്റ്റേഷന്‍ വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കാന്‍ ഡിജിറ്റല്‍ സംവിധാനം

  • 139 ഹെല്‍പ്‌ലൈന്‍ നമ്പറിലൂടെ ടിക്കറ്റ് കാന്‍സല്‍ ചെയ്യാം

  • വാണിജ്യപ്രാധാന്യമുള്ള റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍

  • ഈ വര്‍ഷം 1,600 കിലോമീറ്റര്‍ പാത വൈദ്യുതീകരണം,
    അടുത്ത വര്‍ഷം 2,000 കിലോമീറ്റര്‍

  • 65,000 അധികബര്‍ത്തുകള്‍

  • സ്‌റ്റേഷന്‍ നവീകരണം സ്വകാര്യപങ്കാളിത്തത്തോടെ

  • 820 മേല്‍പ്പാലങ്ങള്‍ ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും

  •  2,500 ജലവിതരണ യന്ത്രങ്ങള്‍ സ്ഥാപിക്കും

  •  1,780 ടിക്കറ്റ് വിതരണ മെഷീനുകള്‍ സ്ഥാപിക്കും

  • വീല്‍ചെയര്‍ ബുക്ക് ചെയ്യാന്‍ സംവിധാനം

  •  മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള തേജസ്സ് ട്രെയിനുകള്‍

  • വിദേശ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇ-ടിക്കറ്റ് എടുക്കാം

  • തത്കാല്‍ സംവിധാനം മെച്ചപ്പെടുത്തും

  • കൊങ്കണ്‍പാതയില്‍ അംഗപരിമിതര്‍ക്ക് ബാറ്ററി കാര്‍, വീല്‍ചെയര്‍ സൗകര്യങ്ങള്‍

  • എല്ലാ യാത്രക്കാര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ്

  • ടിക്കറ്റില്ലാത്ത യാത്ര ഒഴിവാക്കാന്‍ ബാര്‍കോഡ് ടിക്കറ്റുകള്‍

  •  ട്രെയിനുകളിലെ സൗകര്യങ്ങള്‍, ടാങ്കിലെ ജലത്തിന്റെ അളവ് തുടങ്ങിയവ അറിയിക്കാന്‍ സംവിധാനം

  • ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ രണ്ടു പുതിയ മൊബൈല്‍ ആപ്പുകള്‍ കൂടി

  • 2,000 സ്റ്റേഷനുകളില്‍ 20,000 ഡിജിറ്റല്‍ സ്‌ക്രീനുകള്‍

  • തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിനുകള്‍

  • പോര്‍ട്ടര്‍മാര്‍ക്ക് പുതിയ യൂനിഫോം

  • എല്ലാ പ്രാദേശിക ഭാഷയിലും എഫ്എം റേഡിയോ

  •  തേഡ് എസി കോച്ചുകള്‍ മാത്രമുള്ള പുതിയ ട്രെയിന്‍

  • 2,800 കിലോമീറ്റര്‍ പുതിയ പാത, 1,600 കിലോമീറ്റര്‍ ഈ വര്‍ഷം 

  •  റെയില്‍വേ ബോര്‍ഡ് പുനസ്സംഘടിപ്പിക്കും

  • കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ 40,000 കോടി

  • ചെന്നൈയില്‍ റെയില്‍വേയുടെ ഓട്ടോ ഹബ്

  • എ വണ്‍ സ്‌റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ശുചിമുറികള്‍

  • സ്‌റ്റേഷനുകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന വിശ്രമമുറികള്‍

  •  ഒരുദിവസം ഏഴു കിലോമീറ്റര്‍ പാത കമ്മിഷന്‍ ചെയ്യുന്നത് 13 കിലോമീറ്ററാക്കി ഉയര്‍ത്തും

  •  ആധുനികവല്‍ക്കരണത്തിന്  8.5 ലക്ഷം കോടി രൂപ വകയിരുത്തും

  •  ചരക്കുഗതാഗതം സുഗമമാക്കാന്‍ കൂടുതല്‍ ഇടനാഴികള്‍

  • 14 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും

  • അഞ്ചുവര്‍ഷത്തിനകം എല്‍ഐസി 1.5 ലക്ഷം കോടി രൂപ മുതലിറക്കും

  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ പാതകള്‍

  • സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പുതിയ 44 പദ്ധതികള്‍

  • മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി രണ്ടു എന്‍ജിന്‍ ഫാക്ടറികള്‍ സ്ഥാപിക്കും

  • റെയില്‍വേ റിക്രൂട്ട്‌മെന്റ് സുതാര്യമാക്കും

  • വനിതാ സുരക്ഷയ്ക്ക് ഏകീകൃത ഹെല്‍പ്‌ലൈന്‍ നമ്പര്‍

  • ലേഡീസ് കംപാര്‍ട്ട്‌മെന്റ് ഇനി ട്രെയിനിന്റെ മധ്യഭാഗത്ത്

  •  സ്ത്രീകള്‍ക്ക് ടിക്കറ്റ് റിസര്‍വേഷന് 33 ശതമാനം സബ് ക്വാട്ട

  •  മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലിഫ്റ്റ്, എസ്‌കലേറ്റര്‍ സൗകര്യം

Next Story

RELATED STORIES

Share it