Idukki local

നവീകരണം പൂര്‍ത്തീകരിച്ചിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കുന്നില്ല

തൊടുപുഴ: നഗരത്തിലെ കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ പലതും പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍.നിസ്സാര കാരണങ്ങളുടെ പേരിലാണ് പലതും പ്രവര്‍ത്തിക്കാത്തത്.അറ്റകുറ്റപ്പണിയുടെയും വെള്ളമില്ലെന്നുമൊക്കെയുള്ള കാരണം പറഞ്ഞാണ് ഇവ പൂട്ടിയിരിക്കുന്നത്. ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്തെ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടുത്ത നാള്‍ വരെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചിരുന്നു.
കുറച്ചു നാളുകളായി അറ്റകുറ്റപ്പണികളുടെ പേരില്‍ പൂട്ടിയിരിക്കുകയാണ്.ഇതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പ്പര്യമാണെന്നു ആക്ഷേപമുണ്ട്.പണികള്‍ പൂര്‍ത്തീകരിച്ചിട്ടും അധികൃതര്‍ക്ക് തുറന്ന് കൊടുക്കാന്‍ വൈമനസ്യമാണ്. കുളിമുറിയും സ്ത്രീകള്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യവും ഉണ്ടായിരുന്ന കംഫര്‍ട്ട് സ്‌റ്റേഷനായിരുന്നു ഇത്. എന്നാല്‍ വെള്ളമെത്തുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇനിയും ഇത് പൂര്‍ത്തീകരിക്കാനായിട്ടില്ല.നഗരത്തില്‍ മറ്റ് ടോയ്‌ലെറ്റ് സൗകര്യമില്ലത്തതിനാല്‍ ഈ ഭാഗത്തുള്ള ആളുകള്‍ ഇപ്പോള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനാണ് ആശ്രയിക്കുന്നത്.
എന്നാല്‍ ഇതും ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സ്ത്രീകളക്കം നൂറ് കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് ശുചീകരിക്കുന്നതിനും വൃത്തിയിയി സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാറില്ല.നാളുകള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ ഇ-ടോയ്‌ലെറ്റ് പദ്ധതി ആര്‍ക്കും പ്രയോജനമില്ലാതെ അവശേഷിക്കുകയാണ്.ടൗണ്‍ഹാളിന് സമീപത്തെ ഇ-ടോയ്‌ലെറ്റ് പരിസരം കാടുകയറി നശിച്ച മട്ടാണ്. ഹൈടെക് വെയിറ്റിങ് ഷെഡുകളുടെ ഭാഗമായി നഗരസഭ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും നടപ്പായിട്ടില്ല.
Next Story

RELATED STORIES

Share it