kozhikode local

'നവതരംഗം' ഇലക്കറികള്‍കൊണ്ടു സദ്യയൊരുക്കി

കോഴിക്കോട്: വീട്ടുപറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന കൊഴുപ്പച്ചീരയും മഷിത്തണ്ടും ചെമ്പരത്തിയിലയുമൊക്കെ ഉപയോഗിച്ച് രുചികരമായ വിഭവങ്ങളുണ്ടാക്കാമോ? സാധിക്കുമെന്ന് തെളിയിക്കുകയാണ് കോട്ടയം കെ ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. ഇ സജീവ് കുമാര്‍.
പൊന്നാനിയിലെ ആയൂര്‍വേദ വൈദ്യകുടുംബാംഗമായ സജീവ്കുമാര്‍ ബാങ്കു ജീവനക്കാരുടെ കലാസാംസ്‌കാരിക വേദിയായ നവതരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടത്തിയ ക്ലാസില്‍ നാം പാഴ്‌ച്ചെടികളായെണ്ണുന്ന നിരവധി ഇലകളുടെ ഔഷധമൂല്യവും രുചിയും ആളുകള്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. അന്നം സമം ഔഷധം എന്ന ക്ലാസിനൊടുവില്‍ വാഴയിലത്തോരനും പുളിയില-കാന്താരി ചമ്മന്തിയും പാവക്കയില തൈരുകറിയും കോവയില പയര്‍ കൂട്ടുകറിയും പായസവുമെല്ലാമായി ഒരു രസികന്‍ സദ്യയൊരുക്കി. 250 ലധികം ഇലകള്‍ ഉപയോഗിച്ച് ആയിരത്തില്‍പരം വിഭവങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഡോ. സജീവ്കുമാര്‍ അവകാശപ്പെടുന്നത്.
ക്ലാസ് എം എ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. എ പി കുഞ്ഞാമു അധ്യക്ഷതവഹിച്ചു. പി വിജയന്‍, കെ പി സുന്ദര്‍ദാസ്, പി പി രവീന്ദ്രനാഥന്‍, ബോധി സത്വന്‍ കെ റെജി സംസാരിച്ചു.
Next Story

RELATED STORIES

Share it