Flash News

'നവജാത ശിശുവിന് രക്തം മാറി നല്‍കിയ സംഭവം ഗുരുതര അനാസ്ഥ'



തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 15 ദിവസം പ്രായമായ നവജാത ശിശുവിന് രക്തം മാറി നല്‍കിയ സംഭവം പാവപ്പെട്ട രോഗികളെ പരിശോധിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അനാസ്ഥയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിരീക്ഷണം. സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി. ഗുരുതര സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ തന്നെയുള്ള മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it