നവകേരള എക്സ്പ്രസ് പര്യടനം ആരംഭിച്ചു
BY fousiya sidheek18 Jun 2017 6:10 AM GMT
fousiya sidheek18 Jun 2017 6:10 AM GMT
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുളള പ്രദര്‍ശന വാഹനം നവകേരള എക്സ്പ്രസ് ജില്ലയില്‍ പര്യടനം ആരംഭിച്ചു.വൈക്കം ബോട്ടുജെട്ടിയില്‍ രാവിലെ 10.30 ന് സി കെ ആശ എംഎല്‍എ പര്യടനം ഫഌഗ് ഓഫ് ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഷീദ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ശ്രീകല കെ ബി, വൈക്കം ബ്ലോക്ക് വനിത വികസന ഓഫിസര്‍ എം കെ സുമ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ബിജുമോന് മാത്യു, റോമി, മേരി ബെനിജ സംബന്ധിച്ചു. സര്‍ക്കാരിന്റെ വികസന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കടമ്പനാട് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കലാപരിപാടികള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം വിവിധ മേഖലകളില്‍ നടത്തിയിട്ടുളള മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കുന്ന ചിത്രപ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം എന്നിവ ഒരുക്കിയിട്ടുള്ള വാഹനം മൂന്ന് ദിവസം ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ തലയോലപറമ്പ്, കുറുപ്പന്തറ, കുറവിലങ്ങാട്, പാല എന്നിവിടങ്ങളിലും പ്രദര്‍ശനവും കലാപരിപാടികളും നടത്തി. ഇന്ന് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, കറുകച്ചാല്‍ എന്നിവിടങ്ങളിലും നാളെ പെരുന്ന, കോട്ടയം, കുമരകം, മെഡിക്കല്‍കോളജ്, ഏറ്റമാനൂര്‍ എന്നിവിടങ്ങളിലും വാഹനം പര്യടനം നടത്തും.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT