kozhikode local

നഴ്‌സ് ലിനി ആരോഗ്യവകുപ്പിന്റെ വീഴ്ചയുടെ ഇര: ടി സിദ്ദീഖ്

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം പകര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ലിനിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിനിയുടെ മരണം ഏറെ വേദനാജനകമാണ്.
മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയുടെ ഇരയാണ് ലിനി. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വജീവന്‍ ത്വജിച്ച ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. താല്‍ക്കാടികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ലിനിയുടെ കൊച്ചുകുട്ടികള്‍ അടക്കമുള്ള കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കെപിസിസി മെമ്പര്‍ കെ.ബാലനാരായാണന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിതേഷ് മുതുകാട്, യു.ഡി.എഫ് നേതാക്കളായ കെ.എ ജോസ്—കുട്ടി, ആവള ഹമീദ്, ജോസ് കാരിവേലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it