Flash News

നഴ്‌സുമാരുടെ ശമ്പള വര്‍ധന : വിധി പറയുന്നതു മാറ്റി



ന്യൂഡല്‍ഹി: കേരളത്തിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന പരിഷ്‌കരിച്ച സമിതിയുടെ ഘടനയെ  ചോദ്യംചെയ്തു സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജയില്‍ വിധി പറയുന്നതിനായി മാറ്റി. മാനേജ്‌മെന്റുകളുടെയും നഴ്‌സിങ് അസോസിയേഷന്റെയും വാദംകേട്ട ശേഷം കോടതി വിധി പറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ശമ്പള പരിഷ്‌കരണ സമിതിയില്‍ ആശുപത്രി ഉടമകള്‍ക്കു മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്നു ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണു സര്‍ക്കാര്‍ നിയോഗിച്ച സമിതി ശമ്പള പരിഷ്‌കരണം നടപ്പാക്കിയതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it