നഴ്‌സുമാരുടെ മിനിമം വേതനം: ആക്ഷേപങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച കരടു വിജ്ഞാപനത്തിന്മേലുള്ള ആക്ഷേപങ്ങള്‍ മിനിമം വേതന സമിതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചിരുന്നു.
സേവന-വേതനവ്യവസ്ഥകള്‍ ലംഘിക്കുന്ന ആശുപത്രികളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഇതുവരെ 594 പരിശോധനകള്‍ നടത്തി 194 കേസുകളും 50 ക്ലെയിം പെറ്റീഷനുകളും ഫയല്‍ ചെയ്തിട്ടുണ്ട്. വേതന സുരക്ഷാ പദ്ധതിക്കെതിരായി ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it