Kollam Local

നരേന്ദ്രമോദിയുടെ കൈകള്‍ രക്തപങ്കിലം: വി എം സുധീരന്‍

ശാസ്താംകോട്ട:ഗുജറാത്തിലെ ആയിരക്കണക്കിന് ആളുകളെ നിഷ്ടൂരമായി കശാപ്പുചെയ്ത നരേന്ദ്രമോദിയുടെ കൈകള്‍ രക്തപങ്കിലമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മൈനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി സ്വീകരിച്ചത്. ഈകാലയളവില്‍ 700 ഓളം വര്‍്ഗ്ഗീയകലാപങ്ങള്‍ ഇവിടെ നടന്നു. മഹാത്മാഗാന്ധിജിയെ കൊലപ്പെടുത്തിയ വിനായകഗോഡ്‌സയ്ക്ക് ക്ഷേത്രം പണിയുന്ന നിലപാടാണ് ഗുജറാത്തിലേത്. ഇങ്ങനെയുള്ള നരേന്ദ്രമോദിയാണ് കേരളത്തിലെത്തി മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന തന്ത്രമാണ് ബിജെപിയുടേത്. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ സന്ദേശകരായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് ഇവിടെ സ്ഥാനമില്ല. സിപിഎമ്മിന് വോട്ട്‌ചെയ്തിട്ടും കാര്യമില്ല. ദേശീയരാഷ്ട്രീയത്തില്‍ സിപിഎമ്മിന് യാതൊരു സ്ഥാനവുമില്ല. കുന്നത്തൂരില്‍ ആയാറാം, ഗയാറാം സംസ്‌ക്കാരം അംഗീകരിക്കില്ല. കാലുമാറ്റ രാഷ്ട്രീയത്തിനെ ഈ തിരഞ്ഞെടുപ്പിലൂടെ ചരമക്കുറിപ്പ് എഴുതും. രാഷട്രീയത്തില്‍ ധാര്‍മ്മികതയും, സത്യസന്തതയും പുലര്‍ത്തണമെന്നും സുധീരന്‍പറഞ്ഞു.

യുഡിഎഫ് മൈനാഗപ്പള്ളി മണ്ഡലം ചെയര്‍മാന്‍ ബിജുമൈനാഗപ്പള്ളി അധ്യക്ഷതവഹിച്ചു. എഐസിസി നിരീക്ഷകന്‍ മുനിയപ്പ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രതാപവര്‍മ്മതമ്പാന്‍, ജി രതികുമാര്‍, പി ജര്‍മ്മിയാസ്, കെ കൃഷ്ണന്‍കുട്ടിനായര്‍, എം വി ശശികുമാരന്‍നായര്‍, പി രാജേന്ദ്രപ്രസാദ്, കാരുവള്ളി ശശി, അഡ്വ.തോമസ് വൈദ്യന്‍, ഗോകുലം അനില്‍, വൈ ഷാജഹാന്‍, തുണ്ടില്‍നൗഷാദ്, കല്ലടഗിരീഷ്, ഉഷാലയംശിവരാജന്‍, ദിനേശ്ബാബു, വൈ എ സമദ്, കെ സുകുമാരന്‍നായര്‍, എബി പാപ്പച്ചന്‍, ടി നാണുമാസ്റ്റര്‍, തോപ്പില്‍ ജമാലുദ്ദീന്‍, കെ എസ് വേണുഗോപാല്‍, ബി സേതുലക്ഷ്മി, അഡ്വ.എസ് രഘുകുമാര്‍ മുസ്ഥഫ, ജയന്തിശ്രീകുമാര്‍ സംസാരിച്ചു.
പ്രധാനമന്ത്രി പദവിയുടെ വലിപ്പംഅറിയാത്തതുകൊണ്ടാണ് ആ സ്ഥാനത്തിരുന്നുകൊണ്ട് സോണിയാഗാന്ധിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തരംതാണ പ്രസംഗം അദ്ദേഹം നടത്തുന്നതെന്ന് ക്ലാപ്പനയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വി എം സുധീരന്‍ പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ എസ് എം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ എബ്രഹാം, കെ സി രാജന്‍, ചിറ്റുമൂലനാസര്‍, കെ ജി രവി, തൊടിയൂര്‍രാമചന്ദ്രന്‍, എം അന്‍സാര്‍, കബീര്‍ എം തീപ്പുര, കെ കെ സുനില്‍കുമാര്‍, മുനമ്പത്ത് വഹാബ്, ആര്‍ രാജശേഖരന്‍, ബിന്ദു ജയന്‍, നീലികുളംസദാനന്ദന്‍, കെഎസ്പുരംസുധീര്‍, അഡ്വ. എം സി അനില്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it