Flash News

നരസിംഹരാജ മണ്ഡലത്തില്‍ എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്

നരസിംഹരാജ മണ്ഡലത്തില്‍ എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്
X


ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍  നിലവിലെ ലീഡ് നില പ്രകാരം സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മൂന്നാം സ്ഥാനത്ത്. മൈസൂരിലെ നരസിംഹരാജ, ബംഗളൂരുവിലെ ചിക്‌പേട്ട്, ഗുല്‍ബര്‍ഗ ഉത്തര്‍ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരിച്ചിരുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിരുന്ന നരസിംഹരാജ മണ്ഡലത്തില്‍ നിലവിലെ ഔദ്യോഗിക ഫല പ്രകാരം എസ്ഡിപിഐ മൂന്നാമതാണ്.

02.28  മണി വരെയുള്ള വോട്ടെണ്ണല്‍ പ്രകാരം കോണ്‍ഗ്രസിലെ തന്‍വീര്‍ സേട്ടാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് 62268 വോട്ടും, ബിജെപിയിലെ എസ് സതീഷിന് 44141 വോട്ടും എസ്ഡിപിഐയിലെ അബ്ദുല്‍ മജീദിന് 33284 വോട്ടുമാണ് ലഭിച്ചിട്ടുള്ളത്. അതേ സമയം ശ്രദ്ധേയമായ കാര്യം കഴിഞ്ഞ തവണ ഇവിടെ 28917 വോട്ടുമായി മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ജനതാദള്‍ എസിന് 14709 വോട്ടുകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത് എന്നതാണ്. ജെഡിഎസ് വോട്ടുകള്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ അനുകൂലമായി മറിച്ചതായാണ് വ്യക്തമാവുന്നത്.

ചിക്‌പേട്ടില്‍ മല്‍സരിച്ച മുജാഹിദ് പാഷയ്ക്ക് 5572 വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് ഇതുവരെയുള്ള വോട്ടെണ്ണല്‍ നില പ്രകാരം 526 വോട്ടാണ് ലഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it