malappuram local

നന്നംമുക്ക് സ്‌കൂളിന് എസ്ഡിപിഐ സോളാര്‍ പ്ലാന്റ് നിര്‍മിച്ചുനല്‍കുന്നു



ചങ്ങരംകുളം: ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുപി സ്‌കൂളുകളിലൊന്നായ അയിനിച്ചോട്ടിലെ നന്നംമുക്ക് മാര്‍ത്തോമാ സിറിയന്‍ യുപി സ്‌കൂളില്‍ എസ്ഡിപിഐ സോളാര്‍ പവര്‍ സ്റ്റേഷന്‍ നിര്‍മിച്ച് നല്‍കുന്നു. പ്രദേശത്തെ അതിപുരാതനമായ പ്രസ്തുത സ്‌കൂള്‍ അക്കാദമികമായ നിലവാരത്തിലും, ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും ഏറെ മുന്നിലെത്തിയ എയ്ഡഡ് സ്‌കൂളാണ്. എസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയാണ് 1000 വാട്‌സിന്റെ സോളാര്‍ പ്ലാന്റ് നിര്‍മിച്ച് നല്‍കുന്നത്. ഒന്നര ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ നേതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഫണ്ട് കൈമാറി. എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുൈബര്‍ ചങ്ങരംകുളം, മുത്തു അയിനിച്ചോട്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വൈ ബാബു, സ്‌കൂള്‍ മാനേജര്‍ റവ: എബ്രഹാന്‍ ചെറിയാന്‍, .രഞ്ജിത്ത് സി കൊച്ചുണ്ണി, എസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റഷീദ് കാഞ്ഞിയൂര്‍, അയിനിച്ചോട് ബ്രാഞ്ച് പ്രസിഡന്റ് ആദില്‍ നന്നംമുക്ക്, ചങ്ങരംകുളം മേഖലാ കമ്മിറ്റി കണ്‍വീനര്‍ വി പി അബ്ദുല്‍ ഖാദര്‍, ബ്രാഞ്ച് ഖജാഞ്ചി സി പി മുഹമ്മദലി, പ്രവാസി പ്രതിനിധികളായ ഒ വി മജീദ് ചങ്ങരംകുളം, യാഹുദ്ധീന്‍ പള്ളിക്കര, നസീര്‍ പാണക്കാട് പങ്കെടുത്തു.
Next Story

RELATED STORIES

Share it