Flash News

നദാല്‍ എറ്റിപി ഫൈനല്‍സില്‍ കളിക്കും



മാഡ്രിഡ്: 16 തവണ ഗ്രാന്‍സ്ലാം ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അടുത്തയാഴ്ച നടക്കുന്ന എറ്റിപി ഫൈനല്‍സില്‍ മല്‍സരിക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ എയ്ഞ്ചല്‍ റൂയിസ് കോറ്റോറോ. ഫൈനല്‍സില്‍ മല്‍സരിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തിന് ഞങ്ങള്‍ മികച്ച ചികില്‍സയാണ് അദ്ദേഹത്തിന് നല്‍കിയത്. പാരിസ് മാസ്‌റ്റേഴ്‌സ് ടുര്‍ണമെന്റ് പ്രീ ക്വാര്‍ട്ടറില്‍ പാബ്ലോ ക്യുവാസുമായുള്ള മല്‍സരത്തിനിടയില്‍ നദാലിന്റെ കാല്‍മുട്ടിന് പരിക്കേറ്റതാണ് എറ്റിപി മല്‍സരത്തില്‍ പങ്കെടുക്കുന്നത് സംശയത്തിനിടയാക്കിയത്. നദാലിനെ കൂടാതെ മരിന്‍ സിലിച്ച്, ഡൊമിനിക് തീം,റോജര്‍ ഫെഡറര്‍, അലക്‌സാണ്ടര്‍ സെറോവ്,ഗ്രിഗര്‍ ദിമിത്രോവ്,   ജാക്ക് സോക്ക്, സ്റ്റാന്‍ വാവ്‌റിങ്ക എന്നിവരാണ് എറ്റിപി ലോക ഫൈനല്‍സിന് യോഗ്യത നേടിയത്. ഇതില്‍ വാവ്‌റിങ്ക പരിക്കു കാരണം നേരത്തെ പിന്‍മാറിയിരുന്നു. ലോക റാങ്കിങില്‍ ആദ്യ ഒമ്പത് റാങ്കിലുള്ളവരാണിവര്‍.
Next Story

RELATED STORIES

Share it