Flash News

നടന്‍ അമ്രിത് പാല്‍ അന്തരിച്ചു



മുംബൈ: ബോളിവുഡ്ഡിലെ മുന്‍കാല നടന്‍ അമ്രിത് പാല്‍ (76) അന്തരിച്ചു. ദീര്‍ഘനാളായി ആണവബാധിതനായിരുന്നു. വില്ലന്‍ വേഷങ്ങളാണ് അമ്രിത് കൂടുതലും കൈകാര്യം ചെയ്തത്. വിനോദ് ഖന്ന, ധര്‍മേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി, അനില്‍കപൂര്‍ തുടങ്ങിയ മുന്‍കാല നടന്‍മാരുടെ കൂടെ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരള്‍വീക്കത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു.ബോളിവുഡില്‍ ജിതേന്ദ്ര-ശ്രീദേവി ജോഡി അഭിനയിച്ച ജാല്‍ എന്ന സിനിമയില്‍ വില്ലനായിട്ടാണ് അമ്രിതിന്റെ തുടക്കം. രാജീവ് മെഹ്‌റയുടെ പ്യാര്‍കെ ദു പല്‍ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
Next Story

RELATED STORIES

Share it