Citizen journalism

നടന്നത് ഭരണത്തുടര്‍ച്ച തന്നെ!

നടന്നത് ഭരണത്തുടര്‍ച്ച തന്നെ!
X
ldfudf

കേവലം ദലിത്-ആദിവാസികളുടെയും പീഡിത ന്യൂനപക്ഷങ്ങളുടെയും അസംഘടിതരുടെയും സംരക്ഷണം ഏറ്റെടുക്കുകയും അഴിമതിമുക്ത സമനീതി ഭരണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതില്‍ എന്താണര്‍ഥമുള്ളതെന്ന് യുഡിഎഫ്-എല്‍ഡിഎഫ് ഭരണ സുഖലോലുപതയില്‍ അഭിരമിച്ച കേരളജനത ചിന്തിച്ചതാണ് 2016ലെ തിരഞ്ഞെടുപ്പുഫലം. മഴയില്ലെങ്കിലും മാരികണക്കെ പണം വര്‍ഷിക്കാന്‍ കഴിവുള്ള മാണിയും, പണം മുടക്കാതെ ക്ലിപ്പുകള്‍ കാണാന്‍ അവസരം നല്‍കുന്ന സരിതമാരും, കുടിവെള്ളമില്ലെങ്കിലും കുപ്പിവെള്ളം കുടിപ്പിക്കാനും പേപ്പട്ടി കടിച്ചുള്ള മരണത്തില്‍നിന്നു രക്ഷിച്ചില്ലെങ്കിലും ഹെല്‍മറ്റ് ധരിക്കാതെയുള്ള മരണത്തില്‍നിന്നു രക്ഷിക്കാന്‍ മുതലാളിത്ത ഉപാസകരായ മന്ത്രിമാരും, സന്തോഷ് മാധവന് ഭൂമി നല്‍കിയും എന്നാല്‍, ആദിവാസികളുടെ നില്‍പ്പുസമരത്തെ 'ഇരുത്തി' ഭൂസമരത്തെ തുരത്തിയ സവര്‍ണമാടമ്പികളും ഉള്ള യുഡിഎഫ് പോയാലെന്ത്? മദ്യവ്യവസായികളോടുള്ള കടപ്പാട് തീര്‍ക്കാന്‍ മദ്യശാലകളും വിഷമദ്യം ഒഴുകുന്ന അരുവികളും പരസ്യങ്ങള്‍ക്ക് മുടക്കിയ കോടികള്‍ തിരിച്ചുപിടിക്കാന്‍ വ്യാജ ലോട്ടറികളുടെ ശബ്ദകോലാഹലങ്ങളും രാഷ്ട്രീയ എതിരാളികളുടെ ചുടുനിണംകൊണ്ട് ചുവക്കുന്നതുമായ കേരളത്തില്‍ പാര്‍ട്ടിയുടെ ഒളികാമറയും ജി സുധാകരന്റെ ഒളിഞ്ഞുനോട്ടവും ഉണ്ടാവുന്ന എല്‍ഡിഎഫ് വരുമല്ലോ! കമ്മ്യൂണിസ്റ്റുകളെ കുലംകുത്തികളാക്കി കൊലചെയ്ത് 'മാശാഹ് അല്ലാഹ്' സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ച് ഹിന്ദു-മുസ്്‌ലിം ലഹളകളുണ്ടാക്കി ലോക്കപ്പ് മര്‍ദ്ദന മരണങ്ങളും കള്ളക്കേസുകളും അര്‍ധരാത്രി വീടുകളില്‍ കയറിയുള്ള അറസ്റ്റുകളും പകതീര്‍ക്കലുകളും ആഭ്യന്തരമന്ത്രിയുടെ ബോംബ് നിര്‍മാണം മുതല്‍ ആക്രിക്കച്ചവടക്കാരുടെ ഭരണം വരെ പുനസ്ഥാപിക്കപ്പെടുകയും ചെയ്‌തേക്കാം.ഇനി നിരീക്ഷിക്കേണ്ടത് ഇടതു മന്ത്രിസഭയില്‍പ്പോലും അംഗമാവേണ്ടിയിരുന്ന, കലാകേരളത്തിന്റെ മൂകവിലാപമായ കലാഭവന്‍ മണിയുടെ കൊലയാളികളെ കണ്ടെത്തുന്നുണ്ടോ എന്നാണ്. ജിഷയുടെ ഘാതകര്‍ക്ക് ശിക്ഷ നല്‍കിക്കൊണ്ട്, ദലിത് ഉന്മൂലനം തങ്ങളുടെയും ലക്ഷ്യമല്ലെന്നു തെളിയിക്കാന്‍ തയ്യാറുണ്ടോ എന്നാണ്. അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നുണ്ടോ എന്നാണ്. ഇല്ല എങ്കില്‍, തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മനോഭാവം മാറ്റി മൂന്നാംമുന്നണിയെ തേടുന്നതായിരിക്കും ഗുണകരം.അതിനുവേണ്ടി കമ്മ്യൂണിസ്റ്റുകളുടെ മാത്രമല്ല, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെയും സമത്വത്തിനു വേണ്ടി പോരാടുന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്്മി പാര്‍ട്ടി, പിഡിപി, ആര്‍എംപി തുടങ്ങിയവയുടെയും സമാഗമം നടക്കേണ്ടിയിരിക്കുന്നു.

bjp

പ്രധാനമന്ത്രി മുതല്‍ സാദാ വോട്ടര്‍ വരെ പ്രചാരണത്തിനിറങ്ങി നേടിയ ഒ രാജഗോപാലിന്റെ വിജയം പി സി ജോര്‍ജിനു മുമ്പില്‍ നിഷ്പ്രഭമെങ്കിലും അവിടെ കോണ്‍ഗ്രസ്സിന്റെ വോട്ട് താമരയിലേക്കു മറിഞ്ഞോ എന്നും ആര്യാടന്‍ മുഹമ്മദിനെ ഒരു ആയുഷ്‌ക്കാലം മുഴുവന്‍ സഹിച്ചതുപോലെ മകനെയും സഹിക്കേണ്ടിവരുമോ എന്ന് നിലമ്പൂരിലെ കോണ്‍ഗ്രസ്സുകാര്‍ തന്നെ ചിന്തിച്ചതാവുമോ ഷൗക്കത്തിന്റെ പരാജയകാരണം എന്നും സംശയിക്കാവുന്നതാണ്.വലതു കാലില്‍ നിന്നു മന്ത് ഇടതുകാലിലേക്കു മാറിയെന്നല്ലാതെ, നിയമസഭയിലെ ഇരിപ്പിടങ്ങളില്‍ നേരിയ സ്ഥാനചലനങ്ങള്‍ സംഭവിച്ചുവെന്നല്ലാതെ, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആക്രമണങ്ങള്‍ നടത്താനും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ന്യായീകരണങ്ങളും പരസ്പരം പഴിചാരലുകളും നടത്തി പോയി കിടന്നുറങ്ങാനും ഒരു മന്ത് മാറ്റം എന്നല്ലാതെ, അഴിമതിയും ദലിത്-ആദിവാസി ഉന്മൂലന നിയമങ്ങളും മുതലാളിത്ത പ്രീണനങ്ങളും നിരപരാധികളെ വേട്ടയാടലും നിറഞ്ഞാടിയ 'ഭരണത്തുടര്‍ച്ച' തന്നെയായിരിക്കും എന്നതിനാല്‍ മനഷ്യസ്‌നേഹികളും ജനാധിപത്യവാദികളും സമരസജ്ജരാവേണ്ടിവരുകതന്നെ ചെയ്യും.

എ ടി അഷ്‌റഫ്

കരുവാരക്കുണ്ട്‌
Next Story

RELATED STORIES

Share it