World

നജീബ് റസാഖിന് അഴിമതിവിരുദ്ധ സമിതി നോട്ടീസ്

ക്വാലാലംപൂര്‍: മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് അഴിമതിവിരുദ്ധ സമിതി നോട്ടീസ് അയച്ചു. അടുത്തയാഴ്ച സമിതി മുമ്പാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
കഴിഞ്ഞ ദിവസം നജീബിന്റെ വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ ആഡംബര വസ്തുക്കളടങ്ങിയ പെട്ടികളും വിദേശ കറന്‍സികള്‍ നിറച്ച ഹാന്‍ഡ്ബാഗുകളും കണ്ടെത്തി—യിരുന്നു. 1 മലേസ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1 എംഡിബി) നജീബ് അഴിമതി നടത്തിയെന്നാണ് കേസ്. കേസില്‍ നേരത്തേ അറ്റോര്‍ണി ജനറല്‍ നജീബിനെ വെറുതെ വിട്ടിരുന്നെങ്കിലും മഹാതീര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ കേസില്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.
Next Story

RELATED STORIES

Share it