നഗരസഭ ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനും രാജിവച്ചു
BY fousiya sidheek13 May 2017 5:56 AM GMT
fousiya sidheek13 May 2017 5:56 AM GMT
ഏലൂര്‍: ഇടതുമുന്നണിയിലെ മുന്‍ധാരണ പ്രകാരം ഏലൂര്‍ നഗരസഭ ചെയര്പേഴ്സന് സിപിഐയുടെ സിജി ബാബുവും വൈസ് ചെയര്മാന് സിപിഎമ്മിലെ എ ഡി സുജിലുമാണ് രാജിവച്ചത്. ഇന്നലെ രാവിലെ 11ന് ഇരുവരും നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഇടതു മുന്നണിയിലെ ധാരണപ്രകാരം എറണാകുളം ജില്ലയില്‍ സിപിഐയ്ക്ക് ലഭിച്ച നഗരസഭയാണ് ഏലൂര്‍. സിപിഐക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുള്ള നഗരസഭ എന്ന നിലയിലാണ് ഏലൂര്‍ നഗരസഭ ചെയര്പേഴ്സന് സ്ഥാനം സിപിഐയ്ക്ക് വിട്ടുനല്‍കിയത്. ധാരണപ്രകാരം ആദ്യത്തെ ഒന്നരവര്‍ഷം സിപിഐയ്ക്കും ബാക്കി മൂന്നരവര്‍ഷക്കാലം സിപിഎമ്മിനുമാണ് ചെയര്പേഴ്സന് സ്ഥാനം. ഈ ധാരണപ്രകാരമാണ് സിജി ബാബു ആദ്യ ഒന്നരവര്‍ഷം നഗരസഭ ചെയര്‍പേഴ്സനായത്. അടുത്ത ചെയര്‍പേഴ്സനെ ഇന്ന് കൂടുന്ന ഏരിയ കമ്മിറ്റി തീരുമാനിക്കുമെന്നാണ് അറിയുന്നത്. നഗരസഭയിലെ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം സി പി ഉഷ അടുത്ത നഗരസഭ ചെയര്പേഴ്സനാവുമെന്നാണ് അറിയുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT