kozhikode local

നഗരത്തില്‍ ഇറച്ചിക്കടകള്‍ക്ക് നിയന്ത്രണം : ഉച്ചയ്ക്കുശേഷം തുറക്കരുതെന്ന്



കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ ഇറച്ചിക്കടകള്‍ക്ക് ഭാഗിക നിയന്ത്രണം. ഉച്ചക്കു ശേഷം ബീഫ് സ്റ്റാളുകള്‍ തുറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കോര്‍പറേഷന്‍ നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വ്യാപാരികള്‍. കഴിഞ്ഞ 29നാണ് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം ഇറച്ചി വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍, നോട്ടീസ് ഇതുവരെ നല്‍കിയിട്ടില്ല. കോര്‍പറേഷന്‍ ഓഫിസില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഫ്രാന്‍സിസ് റോഡിലുള്ള ഇടിയങ്ങരയിലെ  ഇറച്ചിക്കടകള്‍ ഉച്ച രണ്ടു വരെ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇവിടെയുണ്ടായിരുന്ന എട്ട് ഇറച്ചിക്കടകളിലൊന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ലൈസന്‍സ് പുതുക്കാത്തതിനാലാണെന്ന് നടപടിയെടുത്തതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. നഗരത്തിലെ ഇറച്ചി വ്യാപാരം ഉച്ചവരെ നിജപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് നിയന്ത്രണം. ഏത് സമയവും ഇടിയങ്ങരയിലെത്തിയാല്‍ ഇറച്ചി കിട്ടുന്ന അവസ്ഥ ഇതോടെ ഇല്ലാതാവും. റമദാന്‍ വ്രതത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോഴുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റമദാനില്‍ ഉച്ചക്ക് ശേഷമാണ് ഇറച്ചി വ്യാപാരം കാര്യമായി നടക്കാറുള്ളത്. ഇടിയങ്ങരയില്‍ ഉള്‍പ്പെടെയുള്ള നഗരത്തിലെ മട്ടണ്‍, ചിക്കന്‍ സ്റ്റാളുകള്‍ക്ക് പ്രവൃത്തി സമയം നിശ്ചിയിച്ചിട്ടില്ല.
Next Story

RELATED STORIES

Share it