thrissur local

നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം പണിയാന്‍ ധാരണയായി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം പണിയാന്‍ ധാരണയായത്. ഇതിന്റെ ആദ്യ രൂപരേഖ മേയറുടെ ചേംബറിലെത്തി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സമര്‍പ്പിച്ചു. 25 കോടി ചിലവിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. ഇതിനാവശ്യമായ സ്ഥലം വാങ്ങി നല്‍കുമെന്നും സ്ഥലം വിട്ടു നല്‍കാന്‍ താല്‍പര്യമുള്ളവരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മേയര്‍ അജിതാ ജയരാജന്‍ അറിയിച്ചു. എട്ടു ഏക്കര്‍ സ്ഥലമാണ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് വേണ്ടത്. സ്വിമ്മിംഗ് പൂളും അനുബന്ധ സൗകര്യങ്ങളടക്കമുള്ള സ്‌റ്റേഡിയം നിര്‍മിക്കാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് റോഗഌന്‍ ജോണ്‍, ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോര്‍പ്പറേഷനിലെത്തി മേയര്‍ക്ക് രൂപരേഖ സമര്‍പ്പിച്ചത്. മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവീസ് കാട, സതീഷ് ചന്ദ്രന്‍ എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it