നഗരത്തിലെ വസ്ത്രക്കട കത്തിനശിച്ചു
BY midhuna mi.ptk8 Jun 2016 4:54 AM GMT
midhuna mi.ptk8 Jun 2016 4:54 AM GMT
കാസര്‍കോട്: പഴയ ബസ് സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രക്കട കത്തിനശിച്ചു. ദേരസിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സിയ കളക്ഷന്‍ കടക്കാണ് തീപ്പിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം.കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ദേരസിറ്റി കോംപ്ലക്സിലെ കാവല്‍ക്കാരനാണ് ഉടമ ബേവിഞ്ചയിലെ ഹബീബ് റഹ്്മാനെ ഫോണില്‍ വിളിച്ചറിയിച്ചത്. ഫയര്‍ഫോഴ്സിലും വിവരം ഉടന്‍ കൈമാറിയിരുന്നു. ഫയര്‍ഫോഴ്സെത്തി വെള്ളം ചീറ്റി തീയണച്ചു. ചുരിദാറുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവ കത്തിനശിച്ചു. ഫര്‍ണിച്ചറുകളും തീപ്പിടിച്ച് നശിച്ചിരുന്നു. മൂന്ന് ഫാന്‍, കാഷ് കൗണ്ടര്‍ എന്നിവയും നശിച്ച നിലയിലാണ്. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.കത്തിനശിച്ച വസ്ത്രക്കട
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT