Kollam Local

നഗരത്തിലെ അശരണരായ ആള്‍ക്കാരെ സിറ്റി പോലിസ് പുനരധിവസിപ്പിക്കുന്നു

കൊല്ലം: കൊല്ലം സിറ്റി പോലിസ് ആവിഷ്‌കരിച്ച കാഴ്ച -2016 പുനരധിവാസ പദ്ധതി കൊല്ലം ഈസ്റ്റ് ജനമൈത്രി പോലിസ് ആരംഭിച്ചു. റോട്ടറി ക്ലബ്ബിന്റെയും ബിഷപ്പ്‌ജെറോം കോയിവിള ചാരിറ്റബിള്‍ ട്രസ്റ്റ് പത്തനാപുരം, കാരുണ്യ അടൂര്‍ എന്നീ പുനരധിവാസ കേന്ദ്രങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്. നഗരത്തിലെ രോഗികളും ആലംബഹീനരുമായ 32 ആള്‍ക്കാരെയാണ് ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ എത്തിച്ചത്. മദ്യത്തിന് അടിമയായി നഗരത്തില്‍ കാണപ്പെടുന്ന ഒരു സ്ത്രീ ഉള്‍പ്പെടെ അശരണരായ മൂന്ന് സ്ത്രീകളെ അടൂര്‍ കാരുണ്യ കേന്ദ്രത്തില്‍ എത്തിക്കുകയും തീരെ അവശരും രോഗാവസ്ഥയിലും ആയിരുന്ന രണ്ടു പേരെ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മറ്റുള്ളവരെ വിവിധ കേന്ദ്രങ്ങളിലേക്ക് പുനരധിവാസത്തിനായി അയച്ചു.കൊല്ലം സിറ്റിയിലെ മറ്റ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു.
Next Story

RELATED STORIES

Share it