Sports

ധോണിക്ക് പിന്തുണയുമായി രവി ശാസ്ത്രി



ന്യൂഡല്‍ഹി: മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് പിന്തുണയുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നേരത്തെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അസൂയയുള്ള ചിലര്‍ക്ക് അന്താരാഷ്ട്ര കരിയറില്‍ ധോണിയുടെ അവസാനമാണ് കാണേണ്ടതെന്നും ടീമിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ ധോണിയുടെ സാമിപ്യം അനിവാര്യമാണെന്നും അദ്ദേഹത്തെ പോലുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ശാസ്ത്രി വിശദീകരിച്ചു. ന്യൂസിലാന്‍ഡിനെതിരായ വിജയത്തിന് ശേഷം മുന്‍കാല ക്രിക്കറ്റ് താരങ്ങളായ അജിച് അഗാര്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, ആകാശ് ചോപ്ര എന്നിവര്‍ ധോണിയെ വിമര്‍ശിച്ചിരുന്നു.ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍   ലണ്ടന്‍: ആഷസ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിന്റെ ഉപ നായകനായി ജെയിംസ് ആന്‍ഡേഴ്‌സനെ തിരഞ്ഞെടുത്തു. മദ്യപിച്ച് വഴക്കുണ്ടാക്കി പോലിസ് പിടിയിലായ ശേഷം ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ബെന്‍സ്റ്റോക്കിന് പകരക്കാരനായാണ് ആന്‍ഡേഴ്‌സനെ നിയമിച്ചത്. ജോ റൂട്ടാണ് ടീം ക്യാപ്റ്റന്‍. വലംകയ്യന്‍ ഫാസ്റ്റ്ബൗളറായ ആന്‍ഡേഴ്‌സന്റെ നാലാമത്തെ ആസ്‌ത്രേലിയന്‍ പര്യടനമാണിത്. 2002മുതല്‍ ഇംഗ്ലണ്ട് ടീമിനായി കളിക്കുന്ന 35കാരനായ ആന്‍ഡേഴ്‌സണ്‍ 129 ടെസ്റ്റുകളിലും 194 ഏകദിനങ്ങളിലും ടീമിനായി കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it