ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം
BY kasim kzm14 July 2018 3:58 AM GMT
kasim kzm14 July 2018 3:58 AM GMT
താമരശ്ശേരി: സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമം. പുതുപ്പാടി കൈതപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇലവകുന്നേല് സജി കുരുവിള(52) യെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കൈതപ്പൊയില്‍ ബസ്സ്റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്സി ല്‍ തന്റെ സ്ഥാപനത്തില്‍ ജോലിക്കിടയിലാണ് അജ്ഞാതനായ യുവാവ് അക്രമം നടത്തിയത്. ശരീരത്തില്‍ തീപടര്‍ന്ന സജി തന്റെ കാബിനില്‍ നിന്നു പുറത്തിറങ്ങി താഴേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും കച്ചവടക്കാരുമാണ് തീ അണച്ചത്. 95 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളത്തിനിടയില്‍ അക്രമി രക്ഷപ്പെട്ടു. ഇയാളുടേതെന്നു കരുതുന്ന ബൈക്കിന്റെ താക്കോല്‍, ഹെല്‍മറ്റ്, ഒരു കുപ്പി പെട്രോള്‍ എന്നിവ നാട്ടുകാര്‍ കണ്ടെടുത്തു.
രണ്ടുദിവസം മുമ്പ് ഇരിട്ടി സ്വദേശി സുമേഷ് എന്ന ആള് ഒന്നരലക്ഷം രൂപയ്ക്കുള്ള സ്വര്‍ണവുമായി ഇവിടെയെത്തിയിരുന്നു. ണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതു നല്‍കാനാവില്ലെന്നറിയിച്ചതോടെ സ്ഥലം വിട്ടു. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ ഉടമ ഇത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇയാള്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും സ്വര്‍ണം പണയംവയ്ക്കാനെന്ന വ്യാജേന ഈ സ്ഥാപനത്തിലെത്തി മുളകുപൊടി വിതറുകയും പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നു സജി മൊഴി നല്കി. താമരശ്ശേരി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT