thrissur local

ദേശീയ സമ്പാദ്യപദ്ധതി : ജില്ലയില്‍ വന്‍ കുതിപ്പ്; മൊത്തനിക്ഷേപം 175.30 കോടി



തൃശൂര്‍: ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപ സമാഹരണത്തില്‍ നിശ്ചിത ലക്ഷ്യത്തിലേറെ തുക സമാഹരിച്ച ജില്ല മാതൃകയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യമായ 150 കോടി രുപയ്ക്ക് പകരം 175.30 കോടി രൂപയുടെ നിക്ഷേപം നിലനിര്‍ത്തിയാണ് ലക്ഷ്യത്തിന്റെ 116.87 ശതമാനം കൈവരിച്ച് മികവ് പുലര്‍ത്താന്‍ തൃശൂര്‍ ജില്ലയ്ക്ക് സാധിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പൊസിറ്റ് (നിക്ഷേപം: 476. 31, അറ്റനിക്ഷേപം: 94. 73), ടൈം ഡെപ്പോസിറ്റ് (നിക്ഷേപം: 43. 57, അറ്റനിക്ഷേപം: 23.84), പ്രതിമാസ വരുമാന പദ്ധതി (നിക്ഷേപം:147.95, അറ്റനിക്ഷേപം-53. 71) , കിസാന്‍ വികാസ് പത്ര (നിക്ഷേപം: 15.66, അറ്റനിക്ഷേപം: 1.52), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (നിക്ഷേപം: 31. 34, അറ്റനിക്ഷേപം:13.76), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (നി േക്ഷപം:20.23, അറ്റനിക്ഷേപം:13.09), സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം(നിക്ഷേപം: 42.10, അറ്റനിക്ഷേപം:37.22), സുകന്യ സമൃദ്ധി അക്കൗണ്ട് (നിക്ഷേപം: 44.85, അറ്റനിക്ഷേപം: 44.85) എന്നീ പദ്ധതികളിലൂടെ മൊത്തം 822.01 കോടി രൂപയാണ് സമാഹരിച്ചത്. സാമ്പത്തിക വര്‍ഷാവസാനം എല്ലാ ഇടപാടുകളും കഴിച്ച് 175.30 കോടി രൂപ നിക്ഷേപ ഇനത്തില്‍ നിലനിര്‍ത്താനായി. പോസ്റ്റ് ഓഫീസ് റിക്കറിങ്് ഡെപ്പോസിറ്റ് പദ്ധതിയില്‍ 226.3 ശതമാനം വര്‍ദ്ധനയുടെ കുതിപ്പുണ്ടായി. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.86 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി.
Next Story

RELATED STORIES

Share it