ദേശീയ ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പ്; കേരളാ വനിതാ ടീമിന് തോല്‍വി
കൊച്ചി: ആലുവ മാറമ്പിള്ളി എം.ഇ.എസ്. കോളജില്‍ നടന്ന 26-ാമത് ദേശീയ ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിത ടീം ഫൈനലില്‍ പൊരുതി തോറ്റു. നിലവിലെ ചാംപ്യന്മാരായ തമിഴ്നാട് കേരളത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തുകയായിരുന്നു.
സ്കോര്‍: 15-13, 15-12. രാവിലെ നടന്ന സെമിയില്‍ തെലുങ്കാനയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഡല്‍ഹിയെ അട്ടിമറിച്ച് മധ്യപ്രദേശ് കിരീടം നേടി. സ്കോര്‍: 15-11, 13-15, 15-7.
ഈ വിഭാഗത്തില്‍ 15-13, 15-7 സ്കോറിന് കര്‍ണാടകയെ തോല്‍പ്പിച്ച് കേരളം മൂന്നാം സ്ഥാനം നേടി. ത്രോബോള്‍ ഫെഡറേഷന് ഇന്ത്യ ചെയര്മാന് കമല്‍ ഗോസ്വാമി, സെക്രട്ടറി ബല്ലാള്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് സക്കീര്‍ ഹുസൈന്, കേരള ത്രോബോള്‍ അസോസിയേഷന് പ്രസിഡന്റ് ഇബ്രാഹിംകുട്ടി, മാറമ്പിള്ളി എം.ഇ.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ ബിജു എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT