malappuram local

ദേശീയ കുങ്ഫു ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് തിളക്കം

പെരിന്തല്‍മണ്ണ: തമിഴ്‌നാട് ഹൂസൂരില്‍ നടന്ന പതിനൊന്നാമത് ദേശീയ കുങ്ഫു ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തല്‍മണ്ണ വിന്നര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നു പങ്കെടുത്ത വിദ്യാര്‍ഥികള്‍ ജേതാക്കളായി. മല്‍സരത്തില്‍ 12 വിദ്യാര്‍ഥികള്‍ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേടി. സബ് ജൂനിയര്‍ സാന്‍ഡ വിഭാഗത്തില്‍ എ പി അപര്‍ണ, കെ പി അശ്വതി, എം എ ജുൈമല്‍ ആരിഫ്, എം ശ്യാം കൃഷ്ണന്‍, ജൂനിയര്‍ സാന്‍ഡ വിഭാഗത്തില്‍ വി സൂര്യ ശങ്കര്‍, എ പി രേഷ്മ കൃഷ്ണന്‍, മുഹമ്മദ് അഫീഫ്, ടി മുഹമ്മദ് ജുനൈദ്, ടി മുഹമ്മദ് റമീസ്, സീനിയര്‍ വിഭാഗത്തില്‍ ടി അശ്വതി, കെ പി റീന, വി ശ്രീജിത് എന്നിവരാണ് കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടിയത്. പെരിന്തല്‍മണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ വിജയികളെ ആദരിച്ചു. അക്കാദമി ചീഫ് കോച്ച് ഡോ. വിന്നര്‍ ഷെരീഫ്, പെരിന്തല്‍മണ്ണ നഗരസഭ വുഷു ഫൗണ്ടര്‍ കൊയ്ജാന്‍ ജസോബന്ത സിങ്, പി പി അബൂബക്കര്‍, വുഷു കോച്ച് ബീന റാണി, അനില്‍ മണിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it