ദേശീയ അവാര്‍ഡ്; കങ്കണ റണൗട്ടിന് ഇത് ഹാട്രിക്
BY swapna en28 March 2016 7:32 AM GMT
X
swapna en28 March 2016 7:32 AM GMT
ന്യൂഡല്‍ഹി:ബോളിവുഡ് നടി കങ്കണാ റണൗട്ടിനെ തേടി ദേശീയ അവാര്‍ഡ് എത്തുന്നത് ഇത് മൂന്നാം തവണ. ദേശീയ അവാര്‍ഡില്‍ ഹാട്രിക് തികച്ച സന്തോഷത്തിലാണ് ഹിമാചല്‍ പ്രദേശുകാരിയായ നടി. ഇത്തവണ തനു വെഡ്സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാവട്ടെ ക്വീന്‍ എന്ന മറ്റൊരു ബോളിവുഡ് ചിത്രത്തിലൂടെയാണ് ഈ നടി മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. 2009ലാണ് കങ്കണയെ തേടി ആദ്യമായി ദേശീയ അവാര്‍ഡ് എത്തിയത്. ഫാഷന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ഇത്. മികച്ച സഹനടിക്കുള്ള അവാര്‍ഡ് ആണ് അന്ന് ലഭിച്ചത്. 2006ല്‍ ഗാംങ്സറ്റര് എന്ന ചിത്രത്തിലൂടെയാണ് ഈ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും കങ്കണയാണ്. ഹൃത്വിക്ക് റോഷനുമായുള്ള കങ്കണയുടെ ബന്ധം ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് താരം ഈ ബന്ധം നിഷേധിച്ചിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT