kannur local

ദേശീയപാത സ്ഥലമേറ്റെടുക്കല്‍: തുരുത്തി നിവാസികളുടെ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്

കണ്ണൂര്‍: ദേശീയപാത സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി പാപ്പിനിശേരി തുരുത്തികോളനിവാസികളെ കുടിയൊഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ടും ദലിത്-പട്ടികജാതി, പരിസ്ഥിതി- പൗരവകാശ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് ഇന്ന്
മാര്‍ച്ച് നടത്തും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. 21 പട്ടികജാതി കുടുംബങ്ങളെയും നാല് ഒബിസി കുടുംബങ്ങളെയുമാണ് ഒഴിപ്പിക്കുന്നത്. ദേശീയപാത വികസനത്തില്‍ മറ്റൊരിടത്തും ചെയ്യാത്ത വിധം 500 മീറ്ററിനുള്ളില്‍ നാലു വളവുകള്‍ തുരുത്തി അലൈന്‍മെന്റില്‍ കൃത്രിമമായി സൃഷ്ടിച്ചതായി കര്‍മസമിതി ഭാരവാഹികള്‍ ആരോപിച്ചു. ഇവിടം കൈയടക്കാന്‍ ടൂറിസം മാഫിയകള്‍ ശ്രമം തുടരുന്നുണ്ട്.
ബദല്‍ റൂട്ട് പരിഗണിക്കാത്തതിനു പിന്നില്‍ പ്രദേശത്തെ വ്യവസായ പ്രമുഖന്റെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാനാണ്. മൊറാഴയിലെ കുന്നിടിച്ചു നിരപ്പാക്കി നിര്‍മിക്കുന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ ഡയരക്ടര്‍ കൂടിയായ വ്യവസായി  നിലവിലുള്ള അലൈന്‍മെന്റിന് പിന്നിലുണ്ട്.
25 ദിവസമായി തുരുത്തിയില്‍ കുടില്‍കെട്ടി സമരം തുടങ്ങിയിട്ട്. എന്നാല്‍ പ്രശ്‌നത്തില്‍ ജില്ലാ കലക്ടര്‍ പോലും ഇടപെട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ കെ നിഷില്‍കുമാര്‍, ശ്രീരാമന്‍ കൊയ്യോന്‍, പി നാരായണന്‍, പത്മനാഭന്‍ മൊറാഴ പങ്കെടുത്തു.
Next Story

RELATED STORIES

Share it