ദേശീയപാതാ വികസനംനിലവിലെ പാത ഉപയോഗിക്കണം: പഞ്ചായത്ത് പ്രമേയം
BY kasim kzm11 April 2018 4:01 AM GMT
kasim kzm11 April 2018 4:01 AM GMT
തിരൂരങ്ങാടി: ജനങ്ങള്‍ക്ക് ദുരിതം തീര്‍ക്കുന്ന ദേശീയപാത അലൈമെന്റിനെതിരെ എആര്‍ നഗര്‍ പഞ്ചായത്ത് പ്രമേയം പാസ്സാക്കി. ദേശീയപാത നിലവിലുള്ള 50 മീറ്റര്‍ ഉപയോഗപ്പെടുത്തി പാത നവീകരിക്കണമെന്നാണ് എആര്‍ നഗര്‍ പഞ്ചായത്ത് ഭരണസമിതി പ്രമേയം. പാത വീതികൂട്ടന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ് ജനങ്ങള്‍ക്ക് വളരെയധികം ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. നിലവിലെ സ്ഥലം പരിഗണിക്കാതെ പുതിയ അലൈന്മെന്റ് പ്രകാരം സ്ഥലമെടുക്കുന്നത് മൂലം 65 ഓളം വീടുകളും, 84 ഓളം കെട്ടിടങ്ങളും വലിയൊരളവില്‍ സ്വകാര്യ ഭൂമിയും നഷ്ടപ്പെടും.
അത്രയും കുടുംബങ്ങള്‍ വഴിയാധാരമാവുമെന്നും യോഗം വിലയിരുത്തി. പാതയുടെ നിലവിലുള്ള സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി റോഡ് വികസനം നടപ്പിലാക്കണമെന്നും ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതം ഒഴിവാക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കുവാനും ഭരണ സമിതി ഐക്യഖണ്ഠേന തീരുമാനിച്ചു.
അത്രയും കുടുംബങ്ങള്‍ വഴിയാധാരമാവുമെന്നും യോഗം വിലയിരുത്തി. പാതയുടെ നിലവിലുള്ള സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി റോഡ് വികസനം നടപ്പിലാക്കണമെന്നും ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതം ഒഴിവാക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കുവാനും ഭരണ സമിതി ഐക്യഖണ്ഠേന തീരുമാനിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT