kozhikode local

ദേശീയപാതയില്‍ ആല്‍മരം വീണു; ബസ് യാത്രക്കാര്‍ക്ക് പരിക്ക്‌

കൊയിലാണ്ടി: ദേശീയപാതയില്‍ ബസ്സ്റ്റാന്റിനു സമീപമുള്ള നൂറ് വര്‍ഷത്തിലേറെ പ്രായമുള്ള പടുകൂറ്റന്‍  ആല്‍മരം കടപുഴകി വീണു. ബസ് യാത്രക്കാര്‍ക്ക് പരിക്ക്. മരത്തിന്റെ അടിയില്‍പ്പെട്ട ബസ്സിന്റെ ഡ്രൈവര്‍ മെഡിക്കല്‍ കോളജ് സ്വദേശി വിനോദ്(47), കണ്ണൂര്‍ പുതിയപറമ്പത്ത് ബാബുരാജ്(51), യാത്രക്കാരായ നസീറ(36), റാഹിയ(38), ഷഹീര്‍(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ കൊയിലാണ്ടി ഭാഗത്ത് ആഞ്ഞടിച്ച കാറ്റിലാണ് മരം വീണത്. മരം വീണതോടെ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി നിലച്ചു.
കൊയിലാണ്ടി, ബീച്ച്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും കൊയിലാണ്ടി പോലിസ്, ടൗണിലെ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് മാറ്റിയത്. മരം വീണതോയെ മുന്‍ വശത്തെ അടക്കാകട, ടൗണ്‍ മെഡിക്കല്‍ ഹാള്‍, ചെരിപ്പുകള്‍, എം പി സ്റ്റുഡിയോ, എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു.
Next Story

RELATED STORIES

Share it