ദേശീയഗാന ആലാപനത്തിനിടെ സംഘപരിവാര മുദ്രാവാക്യം
BY Sumeera SMR4 April 2016 3:48 AM GMT
Sumeera SMR4 April 2016 3:48 AM GMT
റിയാദ്: പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ വേദിയില്‍ സംഘപരിവാര പ്രവര്‍ത്തകരുടെ അമിതാവേശം സ്വദേശി ഉദ്യോഗസ്ഥരുടെ അതൃപ്തിക്കിടയാക്കി. പ്രധാനമന്ത്രി വേദിയിലെത്തിയപ്പോള്‍ അവരില്‍ ചിലര്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തോടെയായിരുന്നു സ്വീകരിച്ചത്. ഏതാനും അനുയായികളല്ലാതെ മറ്റാരും ഇത് ഏറ്റെടുത്തില്ല. പിന്നീട് ഇന്ത്യന്‍ ദേശീയ ഗാനത്തിനു ശേഷം സൗദി ദേശീയ ഗാനത്തിനായി സദസ്സ് നിശ്ശബ്ദം കാതോര്‍ക്കുന്ന വേളയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ അത്യുച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം മുഴക്കിയത് മോദിക്ക് സുരക്ഷയൊരുക്കി വേദിയിലുണ്ടായിരുന്ന സൗദി ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും അതൃപ്തിക്ക് കാരണമായി. ലക്ഷക്കണക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപജീവനമേകുന്ന ഒരു രാഷ്ട്രത്തെ നിന്ദിക്കുന്നതായിരുന്നു ഇതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
21 April 2024 5:39 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTമാധ്യമപ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
17 April 2024 9:09 AM GMTമക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMT