malappuram local

ദുരിതബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും

പൊന്നാനി: പൊന്നാനിയിലെ വിവിധ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ആനകത്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ അമിത് മീണ മൂന്ന് സെന്റ് ഭൂമിക്ക് നാലു ലക്ഷം രൂപയും ഭവന നിര്‍മാണത്തിന് ആറു ലക്ഷം രൂപയും അടക്കം 10 ലക്ഷം രൂപ ഫണ്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതലുണ്ടായ കടലാക്രമണത്തിന്റെ രൂക്ഷതയും കടലാക്രമണ ബാധിതരുടെ ദുരിതവും നേരിട്ടറിയാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയെത്തി.
കലക്ടര്‍ക്ക് മുന്നില്‍ ദുരിതങ്ങളുടെ കഥകള്‍ തീരദേശവാസികള്‍ പറഞ്ഞു. ഉച്ചയോടെയാണ് കലക്ടര്‍ ദുരിതാശ്വാസ പ്രദേശമായ അഴീക്കലില്‍ എത്തിയത്. കടലാക്രമണ സമയത്ത് മാത്രം തങ്ങളെ തിരിഞ്ഞു നോക്കുന്ന ഉദ്യോഗസ്ഥര്‍ കടലിന്റെ മക്കളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് തീരവാസികള്‍ പറഞ്ഞു. കടലാക്രമണ ബാധിതര്‍ക്ക് സഹായം ചെയ്യാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്കെടുപ്പ് നടത്തി കൈമാറാന്‍ പൊന്നാനി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
പൊന്നാനി ലൈറ്റ്ഹൗസിന്റെ ചുറ്റുമതില്‍ തകര്‍ന്നതും നാശനഷ്ടങ്ങളും വിലയിരുത്താന്‍ തിങ്കളാഴ്ച  യോഗം ചേരുമെന്നും കലക്ടര്‍ പറഞ്ഞു. പിന്നീട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെയും കലക്ടര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it