Thrissur

ദുരിതത്തിലായ തീരദേശ ജനതയ്ക്ക് സാന്ത്വനവുമായി ലയണ്‍സ് ക്ലബ്

തൃശൂര്‍: ഓഖി ചുഴലിക്കാറ്റിലുണ്ടായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ദുരിതത്തിലായ തീരദേശ ജനതയ്ക്ക് സാന്ത്വനവുമായി ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡി. കൊടുങ്ങല്ലൂര്‍, കയ്പമംഗലം തീരപ്രദേശങ്ങളിലെ ദുരിദാശ്വാസ ക്യാംപുകളിലേയ്ക്ക് 300 പേര്‍ക്കുളള നിത്യോപയോഗ സാധനങ്ങള്‍ എത്തിയ്ക്കുയും വേണ്ട സഹായഹസ്തങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഒപ്പം അവരെ സാന്ത്വനപ്പെടുത്തുകയും ചെയ്തു.
അതോടൊപ്പം പ്രസ്തുത ലയണ്‍സ് ടീം ദുരിതബാധിത പ്രദേശങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിയ്ക്കുകയും ചെയ്തു. ദുരിതബാധിതര്‍ വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ ആവശ്യമായ സാമഗ്രികള്‍ നല്‍കുന്നതിനും ലയണ്‍സ് ക്ലബ്ബ് പരമാവധി ശ്രമിയ്ക്കാമെന്നും അവര്‍ക്ക് ഉറപ്പു നല്‍കി. കൂടാതെ ലയണ്‍സ് ഇന്‍ര്‍നാഷണലില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ ലഭിയ്ക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില അറിയിച്ചു.
ലയണസ് ഫോറം ഡിസ്ട്രിക്ട് പ്രസിഡന്റ് ഗീതു തോമസ്, ലയണ്‍സ് ഡിസ്ട്രിക്ട് പ്രഥമ വനിത റസിയ തോമാച്ചന്‍, സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില, റീജണ്‍ ചെയര്‍മാന്‍ വില്‍സണ്‍ എലഞ്ഞിയ്ക്കല്‍, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മോറോലി, ലയണസ് ഫോറം സെക്രട്ടറി റോണി പോള്‍, ഖജാഞ്ചി ലീന ജെയിംസ് വളപ്പില എന്നിവര്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it