Flash News

ദുബയ് ഖുര്‍ആന്‍ അവാര്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കോഴിക്കോട് സ്വദേശി

ദുബയ് ഖുര്‍ആന്‍ അവാര്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കോഴിക്കോട് സ്വദേശി
X
ദുബയ്: ദുബയ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കോഴിക്കോട് സ്വദേശി. എരഞ്ഞിക്കല്‍ സ്വദേശിയും ഒറ്റപ്പാലം കോതക്കുര്‍ശ്ശി അബ്ദുല്ല ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുമായ റോഷന്‍ അഹമ്മദ് (16) ആണ് ഇന്ത്യയെ പ്രതിനിധികരിച്ച് ദുബയില്‍ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുക്കുന്നത്. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മല്‍സരത്തിന്റെ ഒന്നാം സമ്മാനം രണ്ടര ലക്ഷം ദിര്‍ഹമാണ്. ഈ വര്‍ഷത്തെ പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസോടെ വിജയിച്ച റോഷന്‍ അഹമ്മദ് ഒന്നര വര്‍ഷം കൊണ്ടാണ് ഖൂര്‍ആന്‍ മനഃപ്പാഠമാക്കിയത്. പിതാവ് ഷംസുദ്ദീന്റെ കൂടെ ദുബയ് വിമാനത്താവളത്തിലെത്തിയ റോഷന്‍ അഹമ്മദിനെ ദുബയ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി പ്രതിനിധികളടക്കമുള്ളവര്‍ സ്വീകരിച്ചു. മുംതസാണ് റോഷന്‍ അഹമ്മദിന്റെ മാതാവ്.
Next Story

RELATED STORIES

Share it