Flash News

ദുബയ് കനാലില്‍ ചാടിയ കുട്ടികള്‍ പിടിയില്‍

ദുബയ് കനാലില്‍ ചാടിയ കുട്ടികള്‍ പിടിയില്‍
X

ദുബയ്: ദുബയ് കനാലിലേക്ക് ചാടുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ ദുബയ് പോലിസ് പിടികൂടി. രണ്ട് കുട്ടികള്‍ ദുബയ് കനാലിലേക്ക് ചാടിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് സ്വദേശികളായ മൂന്ന് പേരെ ദുബയ് പോലിസ് അറസ്റ്റ് ചെയ്തത്.

ദുബയ് കനാല്‍ പാലത്തില്‍നിന്ന് വെള്ളത്തിലേക്ക് ചാടുന്ന വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. കൗമാരക്കാര്‍ പാലത്തില്‍നിന്ന് ചാടുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തിയവര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഗുരുതരമായ കുറ്റമല്ലാത്തതിനാല്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കിയ ശേഷം കൗമാരക്കാരെ വിട്ടയച്ചു.
Next Story

RELATED STORIES

Share it