Flash News

ദീപാവലി : തെലങ്കാനയില്‍ 70 പേര്‍ക്ക് കണ്ണിന് പരിക്ക്



ഹൈദരാബാദ്: തെലങ്കാനയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ചു കണ്ണിനു പരിക്കേറ്റതിനെ തുടര്‍ന്ന് 70 പേര്‍ വൈദ്യസഹായം തേടിയതായി റിപോര്‍ട്ട്. സംസ്ഥാനത്തെ രണ്ട് ആശുപത്രികളിലായി 70 പേരാണ് ചികില്‍സ തേടിയെത്തിയത്. അതേസമയം, പടക്കം പൊട്ടിക്കുന്നതിനെതിരായ കോടതി ഉത്തരവുകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ചണ്ഡീഗഡില്‍ 55 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റായ്പൂരില്‍ പടക്കം കുറഞ്ഞതിന്റെ പേരില്‍ 15 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. 10ാം തരം വിദ്യാര്‍ഥിയായ അഭിജിത്താണ് തൂങ്ങിമരിച്ചത്.
Next Story

RELATED STORIES

Share it