Flash News

ദിഗംബര്‍ കാമത്തിനെതിരേ വാറന്റ്



പനാജി: ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെതിരേ ജാമ്യമില്ലാ വാറന്റ്. ലൂയിസ് ബര്‍ഗര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വാദത്തില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതി ജഡ്ജി ആഖ അബ്ദുള്ള വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ അടുത്ത വാദത്തിന്റെ ദിവസം കാമത്ത് നേരിട്ട് ഹാജരാവുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രേഖാപൂര്‍വം അറിയിച്ചതിനെ തുടര്‍ന്ന് വാറന്റ് പിന്‍വലിച്ചു. യുഎസ് ആസ്ഥാനമായ കമ്പനി ജലവികസന പദ്ധതികളുടെ കരാര്‍ നേടിയെടുക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്നതാണ് കേസ്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വാദത്തില്‍ കാമത്ത് ഹാജരായിരുന്നില്ല.
Next Story

RELATED STORIES

Share it