Flash News

ദാരിദ്ര്യം: നാല് സഹോദരങ്ങള്‍ക്ക് വിഷം നല്‍കി യുവാവ് ജീവനൊടുക്കി



കപുര്‍ത്തല: പഞ്ചാബില്‍ ദാരിദ്ര്യംമൂലം 21കാരനായ യുവാവ് നാല് സഹോദരങ്ങള്‍ക്ക് വിഷം നല്‍കി കൊന്നതിനു ശേഷം ജീവനൊടുക്കി. അര്‍ശു (15), അനുരാഗ് (12), അനു (18), അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് വിഷം കലര്‍ത്തിയ റൊട്ടി നല്‍കിയശേഷം അഭിമന്യു (21) എന്ന യുവാവും മരിച്ചു. വിഷ റൊട്ടി കഴിച്ചിരുന്നെങ്കിലും ഛര്‍ദിച്ചതിനാല്‍ ആരതിയെന്ന ഏഴുവയസ്സുകാരി രക്ഷപ്പെട്ടു. ആരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ക്ഷുരകനായ ഇവരുടെ അച്ഛന്‍ കിഷോര്‍ ഠാക്കൂര്‍ സംഭവം നടക്കുമ്പോള്‍ നഗരത്തിലില്ലായിരുന്നു. ഇവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് എസ്എസ്പി സന്ദീപ് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it