ദലിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍ ഇന്ന്

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ഇന്ന്. 30ഓളം ദലിത് ആദിവാസി സംഘടനകളും ജനാധിപത്യ പാര്‍ട്ടികളുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിഎസ്പി, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, നാഷനല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ദ്രാവിഡ വര്‍ഗ ഐക്യമുന്നണി, ഭൂ അധികാര സംരക്ഷണ സമിതി, കെപിഎംഎസ്, മനുഷ്യാവകാശ പ്രവര്‍ത്തക സമിതി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി ഗോത്രമഹാസഭ, പോരാട്ടം, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സിഎസ്ഡിഎസ്, കേരള ദലിത് മഹാസഭ, ദലിത് ആദിവാസി മുന്നേറ്റ സമിതി, ഡിസിയുഎഫ്, ആര്‍എംപി, എന്‍ഡിഎല്‍എഫ്, എകെസിഎച്ച്എംഎസ്, എന്‍എഡിഒ, കെഡിഎഫ്, കെഎഡിഎഫ്, ആദിജനമഹാസഭ, ഐഡിഎഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, വേലന്‍ മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമര സമിതി, സിറ്റിസണ്‍സ് ഫോറം, സിപിഐ(എംഎല്‍), റെഡ്സ്റ്റാര്‍, എസ്‌സി/എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്‌സി/എസ്ടി കോ-ഓഡിനേഷ0ന്‍ കമ്മിറ്റി കാസര്‍കോട്, മലവേട്ടുവ സമുദായ സംഘം കാസര്‍കോട്, ഡിഎസ്എസ്, കേരള ചേരമര്‍ സംഘം, എന്‍സിഎച്ച്ആര്‍ഒ, പൊമ്പിളൈ ഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഹര്‍ത്താലിന് ധാര്‍മികമായി പിന്തുണ നല്‍കുമെന്ന് അറിയിച്ചു.  എസ്‌സി, എസ്ടി പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരേ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. വിവിധയിടങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ 11 പേരാണ് വെടിയേറ്റു മരിച്ചത്. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വൈകീട്ട് തിരുവനന്തപുരം നഗരത്തില്‍ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it