thrissur local

ദലിത് വിദ്യാര്‍ഥിക്ക് പോലിസ് പീഡനം; പരാതി നല്‍കിയിട്ടും നടപടിയില്ല

വാടാനപ്പള്ളി: നൈറ്റ് ട്യുഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന ദലിത് വിദ്യാര്‍ഥിയെ അകാരണമായി മര്‍ദ്ദിക്കുകയും മാതാപിതാക്കളെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി അസഭ്യം പറയുകയും ജാതിപേര് വിളിച്ചു അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ പോലിസുകാര്‍ക്കെതിരേ എസ്പി ,ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പരാതി.
ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ,ആഭ്യന്തര മന്ത്രി, ഡിജിപി, മനുഷാവകാശ കമ്മിഷന്‍,എസ്‌സി എസ്ടി കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവര്‍ക്കു പരാതി നല്‍കിയതായി മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി എബിരാഷന്റെ മാതാപിതാക്കള്‍ അറിയിച്ചു. സ്‌റ്റേഷനില്‍ കൂടിനില്‍ക്കുന്ന ആളികളുടെ മുമ്പില്‍ വെച്ച് തങ്ങളെ ആക്ഷേപിച്ച എഎസ്‌ഐ തോമസിനും മറ്റു പോലിസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കും വരെ നിയമപോരാട്ടം നടത്തുമെന്നും എബിരാഷന്റെ പിതാവ് രാജു, മാതാവ് സനിത എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എബിരാഷനെ  പരിക്ക് ഗുരുതരമാതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it